ഏജന്റിന്റെ തട്ടിപ്പിനിരയായ കൊൽക്കത്ത സ്വദേശിയെ നാട്ടിലെത്തിക്കാൻ വഴിയൊരുക്കി പ്രവാസി ലീഗൽ സെൽ


വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തി, ഏജന്റിന്റെ തട്ടിപ്പിനിരയായ കൊൽക്കത്ത സ്വദേശിയെ നാട്ടിലെത്തിക്കാൻ വഴിയൊരുക്കി പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ. ബഹ്റൈനിൽ കുടുങ്ങിയ കൊൽക്കത്തക്കാരനായ ദേവാശിഷ് മണ്ഡലിനെയാണ് രക്ഷിച്ചത്.  ഒരു ലക്ഷത്തോളം രൂപ ഏജന്റിന് നൽകി കഴിഞ്ഞവർഷം നവംബറിൽ വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തിയ ശേഷമാണ് ദേവാശിഷ് താൻ ചതിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയത്.

ജോലിയും താമസസൗകര്യവും ഇല്ലാതെ കഷ്ടപ്പെട്ട അദ്ദേഹത്തിന് പ്രവാസി ലീഗൽ സെല്ലിന്റെ ഗവേണിങ് കൗൺസിൽ മെംബർ  മുഹമ്മദ് സലീമാണ്  ഇന്ത്യൻ എംബസിയുടെയും ബഹ്റൈൻ ഇമിഗ്രേഷൻ വകുപ്പിന്റെയും സഹായത്തോടെ നാട്ടിലേക്കു പോകാൻ കളമൊരുക്കിയത്. ചില അഭ്യുദയകാംക്ഷികളും സഹായത്തിനെത്തി. അങ്ങനെ ജൂൺ നാലിന് അദ്ദേഹം മുംബൈയിലേക്ക് മടങ്ങി.  ദേവാശിഷ് മണ്ഡലിന്റെ തിരിച്ചുപോക്കിന് സഹായിച്ച എംബസി അധികൃതർക്കും ഇമിഗ്രേഷൻ വകുപ്പ് അധികൃതർക്കും പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് സുധീർ തിരുനിലത്ത് നന്ദി അറിയിച്ചു.

article-image

asfszdf

You might also like

  • Straight Forward

Most Viewed