കൊല്ലം അസോസിയേഷൻ ബുദൈയ ഏരിയയ്ക്ക് പുതിയ നേതൃത്വം


കൊല്ലംഅസോസിയേഷന്റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള ബുദൈയ ഏരിയ സമ്മേളനം നടന്നു. കെപിഎ വൈസ് പ്രസിഡന്റ് കിഷോർ കുമാർ ഉദ്ഘാടനം ചെയ്ത യോഗത്തിനു ഏരിയ കോ ഓർഡിനേറ്റർ നവാസ് ജലാലുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.

കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ടും, സാമ്‌പത്തിക റിപ്പോർട്ടും ഏരിയ ട്രഷറർ വിജോ വിജയൻ അവതരിപ്പിച്ചു. യോഗത്തിൽ പ്രസിഡന്റ് പ്രസാദ് കൃഷ്ണൻകുട്ടി, സെക്രട്ടറി വിജോ വിജയൻ, ട്രഷറർ നിസാം, വൈസ് പ്രസിഡന്റ് അനിൽ കുമാർ, ജോ:സെക്രട്ടറി ബിജു ഡാനിയേൽ എന്നിവരെയും ഏരിയ കമ്മിറ്റി അംഗങ്ങളായി തിരെഞ്ഞെടുത്തു. നിയുക്ത ട്രഷറർ നിസാമിന്റെ നന്ദിരേഖപ്പെടുത്തി.

article-image

േ്ിേി

You might also like

  • Straight Forward

Most Viewed