ബഹ്റൈനിൽനിന്നുള്ള ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു


ബഹ്റൈനിൽനിന്നുള്ള ആദ്യ ഹജ്ജ് സംഘം കഴിഞ്ഞദിവസം ബഹ്റൈൻ എയർപോർട്ടു വഴി പുറപ്പെട്ടു. നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മുആവയുടെ നേതൃത്വത്തിൽ സംഘത്തിന് യാത്രയയപ്പ് നൽകി. ബഹ്‌റൈൻ പിൽഗ്രിമേജ് മിഷൻ ചെയർമാൻ ശൈഖ് അദ്‌നാൻ ബിൻ അബ്ദുല്ല അൽ ഖത്താൻ സന്നിഹിതനായിരുന്നു. ബഹ്‌റൈൻ തീർഥാടകർക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിന് സേവനങ്ങൾ നൽകിയതിന് ബഹ്‌റൈൻ എയർപോർട്ട് കമ്പനിക്കും കിങ് ഫഹദ് കോസ്‌വേ അതോറിറ്റിക്കും മന്ത്രി നന്ദി പറഞ്ഞു.

ഈ മാസം 12 വരെയാണ് ബഹ്റൈനിൽനിന്നും ഹജ്ജ് തീർഥാടകർ യാത്ര ചെയ്യുന്നത്. 61ഹജ്ജ് ഗ്രൂപ്പുകളിലായി മൊത്തം 4625 പേരാണ് ഇക്കുറി ബഹ്റൈനിൽനിന്നും ഹജ്ജ് തീർഥാടനത്തിനായി പോകുന്നത്. ഓരോ ഗ്രൂപ്പിലും എഴ് വിദേശികൾക്ക് അനുമതി നൽകിയിട്ടുണ്ട്. 

article-image

dfgdgf

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed