ഫ്രന്റ്സ് സോഷ്യൽ അസോസിയേഷന്റെ ‘അലിക്കത്ത്’ സർഗസംഗമം ശ്രദ്ധേയമായി


ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ വനിത വിഭാഗം ‘അലിക്കത്ത്’ എന്നപേരിൽ സംഘടിപ്പിച്ച സർഗസംഗമം  ശ്രദ്ധേയമായി. ‘പ്രകൃതി പ്രതിഭാസങ്ങൾ നമ്മോട് പറയുന്നത്’ എന്നവിഷയത്തെ ആസ്പദമാക്കി ഫ്രന്റ്സ് കേന്ദ്ര സെക്രട്ടറി റഷീദ സുബൈർ  സംസാരിച്ചു.

മാപ്പിളപ്പാട്ട്, സംഘഗാനം, ഹിന്ദി മലയാളം ഫ്യൂഷൻ, നാടൻ പാട്ട്, അനുഭവവിവരണം, കവിത, കഥാപ്രസംഗം, മുട്ടിപ്പാട്ട് , നാടകം തുടങ്ങിയ അവതരണങ്ങളും പരിപാടിയിൽ നടന്നു. ഏരിയ ഓർഗനൈസർ ഫസീല ഹാരിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സൽമ സജീബ് സ്വാഗതവും പ്രോഗ്രാം കൺവീനർ ഷഹീന നൗമൽ നന്ദിയും പറഞ്ഞു.

article-image

dsfgdfg

You might also like

  • Straight Forward

Most Viewed