പുകയില വിരുദ്ധ പ്രചാരണം; മുഹറഖ് മലയാളി സമാജം പോസ്റ്റർ കാമ്പയിൻ ആരംഭിച്ചു


പുകയില വിരുദ്ധ പ്രചാരണ ഭാഗമായി മുഹറഖ് മലയാളി സമാജം നേതൃത്വത്തിൽ ഒരാഴ്ച നീളുന്ന പോസ്റ്റർ കാമ്പയിൻ ആരംഭിച്ചു. രക്ഷാധികാരി എബ്രഹാം ജോൺ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഗോപിനാഥമേനോന് നൽകി പോസ്റ്റർ പ്രകാശനം നിർവഹിച്ചു.

പ്രസിഡന്റ് അനസ് റഹിം അധ്യക്ഷനായിരുന്നു. ചടങ്ങിൽ ശ്രീഷ്‌ണ സുരേഷ്, ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി ആനന്ദ് വേണുഗോപാൽ സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു.

You might also like

Most Viewed