ന്യൂ ഹൊറിസോൺ സ്കൂൾ സ്റ്റുഡന്റ്സ് കൗൺസിൽ, പി.ടി.എ അംഗങ്ങൾ സ്ഥാനമേറ്റു


സിഞ്ചിൽ പ്രവർത്തിക്കുന്ന ന്യൂ ഹൊറിസോൺ സ്കൂളിന്റെ 2024-25 അധ്യയനവർഷത്തേക്കുള്ള പുതിയ സ്റ്റുഡന്റ്സ് കൗൺസിൽ, സ്കൂൾ രക്ഷാകർതൃ സമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് അഹ്ലി ക്ലബിൽ നടന്നു. ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ്പ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി മുഖ്യാതിഥിയും, വൺ ബഹ്‌റൈൻ ഹോസ്പിറ്റാലിറ്റി ജനറൽ മാനേജർ ആന്റണി പൗലോസ് വിശിഷ്ടാതിഥിയുമായിരുന്നു.

ന്യൂ ഹൊറിസോൺ സ്കൂൾ ചെയർമാൻ ജോയ് മാത്യൂസ്, സെഗായ കാമ്പസ്‌ പ്രിൻസിപ്പൽ നിർമല ആഞ്ചലോസ്, സിഞ്ച്, സെഗ്‍യ കാമ്പസുകളിൽനിന്നുള്ള വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പ്രിൻസിപ്പൽ വന്ദന സതീഷിന്‍റെ നേതൃത്വത്തിൽ പി.ടി.എ എക്‌സ്‌കോം അംഗങ്ങളുടെ സ്ഥാനാരോഹണവും ചടങ്ങിൽ നടന്നു. ഹെഡ് ബോയ് അബ്ദുല്ല മുഹമ്മദ് ഹനീഫ്, ഹെഡ് ഗേൾ സെറ ഗീസൺ ജോർജ് എന്നിവർ നന്ദി രേഖപ്പെടുത്തി.

article-image

tyfgfghfgfgfg

You might also like

Most Viewed