ബിഗ് ടിക്കറ്റ്; ഇന്ത്യക്കാരിക്ക് രണ്ടു കോടിയിലേറെ രൂപ സമ്മാനം


ബിഗ് ടിക്കറ്റ് പ്രതിവാര ഇനറുക്കെടുപ്പിൽ ഇന്ത്യക്കാരിക്ക് രണ്ടു കോടിയിലേറെ രൂപ (10 ലക്ഷം ദിർഹം) സമ്മാനം. സന്ദർശനത്തിന് എത്തിയ വർഷ ഗുൻഡ എന്ന യുവതിക്കാണ് കോടികൾ ലഭിച്ചത്. ഇവർക്ക് ഡിസംബർ 3ന് നടക്കുന്ന നറുക്കെടുപ്പിൽ ആറ് കോടിയിലേറെ രൂപ (30 ലക്ഷം ദിർഹം) സമ്മാനം ലഭിക്കാനുള്ള അവസരം കൂടിയുണ്ട്.സമൂഹമാധ്യമങ്ങളിലൂടെ ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞ വർഷ കഴിഞ്ഞ 3 വർഷമായി, യുഎഇയിൽ ജോലി ചെയ്യുന്ന ഭർത്താവിനൊപ്പം ചേർന്ന് ഭാഗ്യം പരീക്ഷിച്ച് വരികയായിരുന്നു. 

നേരത്തെ യുഎഇയിൽ താമസിച്ചിരുന്ന ഇവർ രണ്ട് വർഷം മുൻപ് ഇന്ത്യയിലേക്ക് മടങ്ങി. അടുത്തിടെ വീണ്ടും സന്ദർശനത്തിന് എത്തിയപ്പോഴായിരുന്നു ഭാഗ്യം തുണച്ചത്. ബിഗ് ടിക്കറ്റ് ടീമിന്റെ ഫോൺ കോൾ വർഷയ്ക്ക് അറ്റൻഡ് ചെയ്യാൻ സാധിച്ചിരുന്നില്ല. പിന്നീട്, ഭർത്താവിന് ഇ മെയിലിലൂടെയാണ് വിവരം ലഭിച്ചത്.

article-image

4568568

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed