ദുബായിയിൽ 5.8 കോടി ദിർഹത്തിന്‍റെ ലഹരിമരുന്ന് പിടിച്ചെടുത്തു


ദുബായ്: ദുബായിയിൽ 5.8 കോടി ദിർഹത്തിന്‍റെ ലഹരിമരുന്ന് (ക്യാപ്റ്റഗൺ ഗുളികകൾ) പിടിച്ചെടുത്തു. നാരങ്ങയുടെ മാതൃകയിലുള്ള അച്ചിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ഗുളികകളാണ് ദുബായ് പോലീസ് പിടികൂടിയത്. ദുബായ് പോലീസ് ലഹരിവിരുദ്ധ സേനയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ലഹരിമരുന്ന് കടത്തൽ ശ്രമം പരാജപ്പെടുത്തിയത്. 

ഫ്രിഡ്ജിനുള്ളിൽ അടുക്കിവെച്ച് നാരങ്ങയാണെന്ന വ്യാജേന കടത്താനുള്ള ശ്രമമായിരുന്നു. സംഘത്തെ നിയമത്തിനുമുന്പിലെത്തിക്കാൻ സേനനടത്തിയ ശ്രമങ്ങളെ ദുബായ് പോലീസ് ചീഫ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി അഭിനന്ദിച്ചു.

You might also like

Most Viewed