ലൈംഗികാതിക്രമ കേസ്: ബ്രസീലിയൻ താരം ഡാനി ആൽവസ് കസ്റ്റഡിയിൽ


ബ്രസീൽ പ്രതിരോധ താരം ഡാനി ആൽവസിനെ സ്പാനിഷ് പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ടാണ് നടപടി. കഴിഞ്ഞ മാസം ബാഴ്‌സലോണയിലെ ഒരു നിശാക്ലബിൽ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. താരത്തിനെതിരെ സ്പാനിഷ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ആൽവസ് അനുചിതമായി സ്പർശിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒരു സ്ത്രീ ജനുവരി 2 ന് കറ്റാലൻ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഡിസംബർ 30-31 തീയതികളിൽ ബാഴ്‌സലോണയിലെ പ്രശസ്തമായ നിശാക്ലബ്ബിൽ വച്ചാണ് ലൈംഗികാതിക്രമം നടന്നതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 39 കാരനായ ആൽവ്സ് നൈറ്റ് ക്ലബിൽ ഉണ്ടായിരുന്നുവെന്ന് സമ്മതിച്ചെങ്കിലും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്.

ഇപ്പോൾ മെക്സിക്കൻ ടീമായ Pumas UNAM-ന് വേണ്ടി കളിക്കുന്ന ആൽവ്സ്, ബ്രസീലിനൊപ്പം ഖത്തറിൽ നടന്ന ലോകകപ്പിൽ പങ്കെടുത്തതിന് ശേഷം അവധിക്കാലം ആഘോഷിക്കാൻ ബാഴ്‌സലോണയിലായിരുന്നു. പുരുഷ ലോകകപ്പിൽ ബ്രസീലിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായിരുന്നു അദ്ദേഹം.

article-image

sfggsfg

You might also like

Most Viewed