ഇത് അട്ടിമറികളുടെ ലോകകപ്പ് : വമ്പൻ പ്രകടനങ്ങളുമായി ടീമുകൾ

ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളയ്ക്കാൻ മൊറോക്കോയ്ക്ക് സാധിച്ചു. ലോക റാങ്കിംഗിൽ 12ആമതുള്ള ക്രൊയേഷ്യക്കെതിരെ ഫിസിക്കൽ ഗെയിം അടക്കം പുറത്തെടുത്താണ് 22ആം സ്ഥാനത്തുള്ള മൊറോക്കോ സമനില പിടിച്ചത്.
അതിവേഗ ഫുട്ബോളിലൂടെ ത്രസിപ്പിക്കുന്ന മത്സരമാണ് അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ നടന്നത്. ലൂക മോഡ്രിച്ചിലൂടെ ക്രൊയേഷ്യ ആക്രമണങ്ങൾ മെനഞ്ഞപ്പോൾ ഹക്കീം സിയെച് ആണ് മൊറോക്കൻ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്.
ഗ്രൂപ്പ് ഇ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജപ്പാൻ ജർമ്മനിയെ തകർത്തു. ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ജപ്പാന്റെ അതിശക്തമായ തിരിച്ചുവരവ്. ലോകകപ്പില്‍ അട്ടിമറികള്‍ അവസാനിക്കുന്നില്ല. കളിയുടെ തുടക്കം മുതല്‍ക്കേ ജര്‍മനി മുന്നേറ്റങ്ങളുമായി കളം നിറയുന്ന കാഴ്ചയാണ് ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ കണ്ടത്. എന്നാൽ രണ്ടാം പകുതിയിലെ ജപ്പാൻ്റെ വിസ്മയ പ്രകടനം ഖത്തർ ലോകകപ്പിലെ രണ്ടാം അട്ടിമറിക്ക് വഴിയൊരുക്കി. പകരക്കാരായി ഇറങ്ങിയ റിറ്റ്സു ഡൊവാൻ (75), ടകൂമ അസാനോ (83) എന്നിവരാണ് ജപ്പാനായി ഗോൾ നേടിയത്.
ഗ്രൂപ്പ് ഇയില്‍ കോസ്റ്റാറിക്കയ്‌ക്കെതിരെ ഗോൾ മഴ തീർത്ത് സ്‌പെയിന്‍. എതിരില്ലാത്ത ഏഴ് ഗോളിനാണ് മുന്‍ ചാമ്പ്യന്‍മാര്‍ കോസ്റ്റാറിക്കയെ തകർത്തത്. ആയിരത്തിലധികം(1043) പാസുകളുമായി കോസ്റ്റാറിക്കന്‍ താരങ്ങളെ വട്ടംകറക്കിയപ്പോള്‍ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് സ്‌പാനിഷ് ടീം ഒരു മത്സരത്തില്‍ ഏഴ് ഗോളുകള്‍ നേടുന്നത്. 11-ാം മിനിറ്റില്‍ ഡാനി ഓല്‍മോയും 21-ാം മിനിറ്റില്‍ മാര്‍ക്കോ അസന്‍സിയോയും 31-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 54-ാം മിനിറ്റില്‍ സുന്ദര ഫിനിഷിലൂടെ ഫെരാന്‍ ടോറസും 74-ാം മിനിറ്റില്‍ ഗാവിയും 90-ാം മിനിറ്റില്‍ കാര്‍ലോസ് സോളറും ഇഞ്ചുറിടൈമില്‍ മൊറാട്ടയും പട്ടിക പൂര്‍ത്തിയാക്കി.
ഗ്രൂപ്പ് എഫില്‍ കാനഡക്കെതിരെ ബെല്‍ജിയത്തിന് ജയം. ലോക രണ്ടാം നമ്പർ ടീമായ ബെല്‍ജിയത്തെ കാനഡ അവസാന നിമിഷം വരെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. 44-ാം മിനുറ്റില്‍ മിച്ചി ബാറ്റ്ഷുവായിയുടെ വകയായിരുന്നു ബെൽജിയത്തിന്റെ വിജയഗോള്‍. ബെല്‍ജിയത്തിന്‍റെ ഏകാധിപത്യം പ്രതീക്ഷിച്ച മൈതാനത്ത് ഏറെ പണിപ്പെട്ടാണ് 1-0ന് അവർ വിജയിച്ചുകയറിയത്. ബെല്‍ജിയത്തെ ഞെട്ടിച്ചുകൊണ്ട് കാനഡ 22 ഷോട്ടുകളുതിർത്തെങ്കിലും ഒന്നും ഗോളാക്കാനായില്ല. ഇതില്‍ മൂന്നെണ്ണം ഓണ്‍ ടാർഗറ്റിലേക്കായിരുന്നു.
aa