കോ​മ​ണ്‍​വെ​ല്‍​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ പ്രി​യ​ങ്ക​യ്ക്ക് വെ​ള്ളി


കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്റർ നടത്തത്തിൽ ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമിക്ക് വെള്ളി. മീറ്റിലെ അത്‌ലറ്റിക്സിൽ ഇന്ത്യയുടെ മൂന്നാം മെഡലാണിത്.

43.38 മിനിറ്റിലാണ് പ്രിയങ്ക ലക്ഷ്യം പൂർത്തിയാക്കിയത്. ഓസ്‌ട്രേലിയയിലെ ജെമീമ മോണ്‍ടാംഗാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. 42.34 മിനിറ്റിൽ ഓസീസ് താരം മത്സരം പൂർത്തിയാക്കി. കെനിയയുടെ എമിലി വാമൂസി എന്‍ഗിയ വെങ്കലം നേടി.

 

ആദ്യ 4,000 മീറ്റര്‍ പിന്നിട്ടപ്പോള്‍ പ്രിയങ്കയായിരുന്നു മുന്നില്‍. പിന്നീട് അപ്രതീക്ഷിത നീക്കത്തിലൂടെ ഓസ്ട്രേലിയന്‍ താരം മുന്നിലെത്തുകയായിരുന്നു. ഇന്ത്യയുടെ ഭാവന ജാട്ടും മത്സരത്തിനുണ്ടായിരുന്നു. താരം പത്താം സ്ഥാനം നേടി.

You might also like

Most Viewed