ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇരട്ടസ്വർണനേട്ടവുമായി മലയാളി


ഹൈദരാബാദിൽ നടക്കുന്ന നാൽപത്തിനാലാമത് ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇരട്ടസ്വർണനേട്ടവുമായി മലയാളി. കാലടി സ്വദേശി മരോട്ടിക്കുടി ജോയൽ ജോർജാണ് ഇടംകൈ മത്സരത്തിലും വലംകൈ പോരാട്ടത്തിലും ഒരേപോലെ തിളങ്ങിയത്. 80 കിലോ വിഭാഗത്തിലാണ് ജോയലിന്‍റെ നേട്ടം. 

വലംകൈ മത്സരത്തിൽ ആന്ധ്രപ്രദേശ് താരത്തേയും ഇടംകൈ കൊണ്ട് ഗുജറാത്ത് താരത്തേയുമാണ് തോൽപ്പിച്ചത്. ഒക്ടോബറിൽ തുർക്കിയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ജോയൽ ഇന്ത്യയെ പ്രതിനിധീകരിക്കും. 

കാലടി ശ്രീശങ്കര സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥിയാണ് ജോയൽ. 70 കിലോ സീനിയർ വിഭാഗത്തിൽ മത്സരിച്ച തൊടുപുഴ സ്വദേശി ശിവജിത് ജനാർദനനും കേരളത്തിന് വേണ്ടി സ്വർണം നേടി. 55 കിലോ വിഭാഗത്തിൽ കേരളത്തിന്‍റെ ഷെല്ലി മെറിനും വെങ്കല മെഡൽ സ്വന്തമാക്കി. ആയിരത്തിലേറെ പഞ്ചഗുസ്തി താരങ്ങളാണ് ഹൈദരാബാദ് ഗച്ചിബൗളി സ്റ്റേഡിയത്തിലെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.

 

You might also like

ലോ​​​​​​ക ഒ​​​​​​ന്നാം ന​​​​​​ന്പ​​​​​​ർ താ​​​​​​ര​​​​​​മാ​​​​​​യ റ​​​​​​ഷ്യ​​​​​​യു​​​​​​ടെ ഡാ​​​​​​നി​​​​​​ൽ മെ​​​​​​ദ്‌​​വ​​​​​​ദേ​​​​​​വ് വിംബിൾഡണിൽ നിന്ന് വിലക്കി

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed