ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകാനില്ല: ബി.സി.സി.ഐയുടെ ഓഫർ നിരസിച്ച് ദ്രാവിഡ്



ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാനുള്ള ബി.സി.സി.ഐയുടെ ഓഫർ സ്‌നേഹത്തോടെ വീണ്ടും നിരസിച്ച് രാഹുൽ ദ്രാവിഡ്. ഈ ടി20 ലോകകപ്പോടെ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന രവി ശാസ്ത്രിയുടെ പകരക്കാരനാവാനായിരുന്നു ബി.സി.സി.ഐയുടെ ആവശ്യം. അതേസമയം ബൗളിങ് പരിശീലകൻ ഭാരത് കോച്ച്, ഫീൽഡിങ് പരിശീലകൻ ഭാരത് അരുൺ എന്നിവരും സ്ഥാനങ്ങൾ ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 48കാരനായ ദ്രാവിഡ് നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ്. ഇതോടൊപ്പം ഇന്ത്യന്‍ അണ്ടര്‍-19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡിനാണ്. ഈ ചുമതലകളിൽ തന്നെ ദ്രാവിഡിന് തുടരാനാണ് താൽപര്യമെന്നാണ് റിപ്പോർട്ടുകൾ.

You might also like

Most Viewed