ഒളിമ്പിക്സ് ബോക്സിങില്‍ മേരികോമിന് വിജയത്തുടക്കം


 

ടോക്കിയോ: ഒളിമ്പിക്സ് ബോക്സിംഗിൽ ഇന്ത്യയുടെ മേരി കോമിന് മുന്നേറ്റം. വനിതകളുടെ ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ മേരി കോം പ്രീക്വാർട്ടറിൽ കടന്നു. ഡൊമനിക്കൻ റിപ്പബ്ലിക് താരം മിഗ്വേലിന ഹെർണാണ്ടസായിരുന്നു എതിരാളി. 4-1 ന് അനായാസമായാണ് തന്നെക്കാൾ 15 വയസ് ഇളപ്പുള്ള എതിരാളിയെ ഇന്ത്യൻ ബോക്സർ പരാജയപ്പെടുത്തിയത്. അടുത്ത റൗണ്ടിൽ കൊളംബിയയുടെ ഇൻഗ്രിറ്റ് വലെൻസിയയാണ് മേരി കോമിന്‍റെ എതിരാളി. റിയോ ഒളിമ്പിക്സിലെ വെങ്കലമെഡൽ ജേതാവാണ് വലെൻസിയ. ഇരുവരും നേരത്തെ ഒരു തവണ നേർക്കുനേർ വന്നപ്പോൾ വിജയം മേരി കോമിനൊപ്പമായിരുന്നു.

 

You might also like

Most Viewed