ബോക്സിംഗ് താരം ഡിങ്കോ സിംഗ് അന്തരിച്ചു


ന്യൂഡൽ‍ഹി: ഏഷ്യൻ ഗെയിംസ് സ്വർ‍ണ മെഡൽ‍ ജേതാവായ ബോക്സിംഗ് താരം ഡിങ്കോ സിംഗ് (42) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 2017 മുതൽ കരളിനെ ബാധിച്ച കാൻസറിനോട് പൊരുതുകയായിരുന്നു. കഴിഞ്ഞ വർ‍ഷം മെയ് മാസത്തിൽ‍ ഡിങ്കോ സിംഗിന് കോവിഡ് ബാധിച്ചിരുന്നു. എന്നാൽ‍ വേഗം സുഖംപ്രാപിച്ചു. ശേഷം അർ‍ബുദ സംബന്ധമായ ചികിൽ‍സകൾ‍ പുരോഗമിക്കവേയാണ് സൂപ്പർ‍താരം വിടവാങ്ങിയത്.

അർ‍ജുന, പത്മശ്രീ അടക്കമുള്ള പുരസ്കാരങ്ങളും ഡിങ്കോയെ തേടിയെത്തിയിരുന്നു. കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു, ഒളിന്പിക് ബോക്സിംഗ് ചാന്പ്യൻ വിജേന്ദ്രർ‍ സിംഗ് എന്നിവർ‍ അനുശോചിച്ചു.

You might also like

Most Viewed