പുതിയ ദേശീയ എയർലൈന്റെ പ്രഖ്യാപനം നടത്തി സൗദി

സൗദിയുടെ ആകാശ രാജാവാകാൻ റിയാദ് എയർ. സൗദി കിരീടാവകാശിയും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ ആണ് പുതിയ ദേശീയ എയർലൈന്റെ പ്രഖ്യാപനം നടത്തിയത്. യുഎഇയിലെ ഇത്തിഹാദ് എയർവെയ്സ് മുൻ സിഇഒ ടോണി ഡഗ്ലസിനെ ചീഫ് എക്സിക്യൂട്ടിവ് ആയും നിയമിച്ചു. റിയാദ് കേന്ദ്രമാക്കി ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ചായിരിക്കും എയർലൈൻ സർവീസ് നടത്തുക. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഗവർണർ യാസർ ബിൻ ഉസ്മാൻ അൽ റുമയ്യാൻ ആണ് ചെയർമാൻ.
2030നകം റിയാദിൽ നിന്ന് 100ലേറെ സെക്ടറുകളിലേക്ക് സർവീസ് നടത്തും. സൗദിയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) 2000 കോടി ഡോളർ സംഭാവന ചെയ്യാൻ റിയാദ് എയറിനു സാധിക്കുമെന്നാണ് പ്രതീക്ഷ.
6