സൗദിയിൽ പെരുമഴ; ജിദ്ദയിൽ രണ്ട് മരണം

സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയിൽ ഇന്നലെയുണ്ടായ കനത്ത മഴയെത്തുടർന്ന് രണ്ടുപേർ മരിച്ചതായി റിപ്പോർട്ട്. തീരദേശ നഗരമായ ജിദ്ദയിൽ കനത്ത മഴയും അതിശക്തമായ കാറ്റുമാണ് റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച ശക്തിമായ മഴയെത്തുടർന്ന് സ്‌കൂളുകൾ അടയ്ക്കുകയും വിമാനങ്ങൾ വൈകിപ്പിക്കുകയും ചെയ്തു.
മരണപ്പെയ്ത്തിൽ റോഡുകൾ മുങ്ങിയതിനെത്തുടർന്ന് നിരവധി കാറുകളാണ് വെള്ളക്കെട്ടിൽ അകപ്പെട്ടത്. രക്ഷാപ്രവർത്തകരെത്തി വാഹനങ്ങൾ വെള്ളത്തിൽ നിന്ന് പുറത്തെടുത്തു. കനത്ത മഴയെത്തുടർന്ന് അധികൃതർ മക്കയിലേക്കുള്ള റോഡുകൾ അടച്ചുപൂട്ടി.
കനത്ത മഴയിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് ജിദ്ദ മുൻസിപ്പാലിറ്റി അറിയിച്ചു. നാശനഷ്ടങ്ങൾ കണക്കാക്കി നഷ്ടപരിഹാരത്തുക ലഭിക്കുന്നതിന് ഇപ്പോൾ മുതൽ തന്നെ ദുരന്തബാധിതർക്ക് അപേക്ഷിക്കാം.
നൂറുകണക്കിന് വാഹനങ്ങൾ ഇന്നലെ മഴയിലുണ്ടായ വെള്ളക്കെട്ടിൽ കുടുങ്ങിയെന്നാണ് റിപ്പോർട്ടുകൾ. പലയിടത്തും സിഗ്നൽ ലൈറ്റുകൾ പ്രവർത്തന രഹിതമായി. ജിദ്ദയിലെ പല റോഡുകളിലും ദീർഘനേരം ഗതാഗതം തടസപ്പെട്ടു.
ydy