തൊണ്ണൂറ്റി ഒന്നാം ദേശീയ ദിനത്തിന്റെ നിറവില്‍ സൗദി അറേബ്യ; രാജ്യമെമ്പാടും ആഘോഷം


റിയാദ്: സൗദി അറേബ്യയുടെ തൊണ്ണൂറ്റി ഒന്നാമത് ദേശീയ ദിനം ഇന്ന്. രാജ്യമെങ്ങും വലിയ ആഘോഷം അരങ്ങേറും. 'ഇത് ഞങ്ങളുടെ വീട്' എന്ന മുദ്രാവാക്യത്തോടെയാണ് ഇത്തവണത്തെ ആഘോഷങ്ങള്‍.

വൈകീട്ട് നാലിന് റിയാദ് നഗരത്തില്‍ ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന എയര്‍ഷോ നടക്കും. സൗദി എയര്‍ഫോഴ്‌സിന്റെ വിവിധ തരത്തിലുള്ള വിമാനങ്ങള്‍ എയര്‍ഷോയില്‍ അണിനിരക്കും. സൗദി പതാക വഹിക്കുന്ന ഹെലികോപ്റ്ററുകള്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കും.
രാജ്യത്തെ പ്രധാന 13 നഗരങ്ങളില്‍ രാത്രി ഒമ്പതിന് വെടിക്കെട്ട് ആരംഭിക്കും. റിയാദിലെ കിങ് ഫഹദ് കള്‍ച്ചറല്‍ തിയേറ്ററില്‍ പ്രമുഖ ഗായകന്മാര്‍ പെങ്കടുക്കുന്ന കലാപരിപാടികള്‍ രാത്രി എട്ട് മുതല്‍ നടക്കും.
റിയാദിലെ കിങ് ഫഹദ് കള്‍ച്ചറല്‍ തിയേറ്ററില്‍ പ്രമുഖ ഗായകന്മാര്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ രാത്രി എട്ട് മുതല്‍ നടക്കും. നാടകങ്ങള്‍, പൈതൃക പരിപാടികള്‍, ചിത്ര പ്രദര്‍ശനങ്ങള്‍, പെയിന്റിങ് തുടങ്ങിയ വിവിധ കലാപരിപാടികള്‍ സൗദിയുടെ വിവിധ മേഖലകളില്‍ അരങ്ങേറും. ആഭ്യന്തര മന്ത്രാലയം റിയാദില്‍ നടത്തുന്ന സൈനിക പരേഡ് മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കും. ആഭ്യന്തര മന്ത്രാലയം റിയാദില്‍ നടത്തുന്ന സൈനിക പരേഡ് മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കും. ദേശീയദിനാഘോഷത്തോട് അനുബന്ധിച്ച സൈനിക പരേഡില്‍ ആദ്യമായാണ് സ്ത്രീകള്‍ അണിചേരുന്നത്.
ആഭ്യന്തര മന്ത്രാലയ വകുപ്പുകൾക്ക് കീഴിലെ ഏറ്റവും പ്രധാന സാമഗ്രികളുടെ പ്രദർശനം, റോയൽ ഗാർഡ് സേനയുടെ പരേഡ് എന്നിവയും ഉണ്ടാകും. സൗദി രാജാക്കന്മാര്‍ ഉപയോഗിച്ചതും അവരെ അനുഗമിച്ചതുമായ പഴയ കാറുകളുടെ പ്രദര്‍ശനം, കുതിര പ്രദര്‍ശനം, ബാന്‍ഡ് ടീം എന്നിവ അന്നേ ദിവസം നാല് മുതല്‍ രാത്രി എട്ട് വരെ അരങ്ങേറും. രാജ്യത്തെ മറ്റ് മേഖലകളിലും വിപുലമായ പരിപാടികളാണ് ദേശീയ ദിനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed