സ്വദേശികൾക്ക് ഈ വർഷം രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഒരുക്കാനൊരുങ്ങി സൗദി


റിയാദ്: സ്വദേശിവത്കരണത്തിന്റെ ഭാഗമായി രണ്ട് ലക്ഷത്തിലേറെ തൊഴിലുകൾ കൂടി സ്വദേശികൾക്ക് വേണ്ടി കണ്ടെത്തുമെന്ന് സൗദി. സൗദി മാനവ വിഭവശേഷി മന്ത്രാലയം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വദേശിവത്കരണ പദ്ധതിയിലൂടെ ഈ വർഷം 2,13,000 ത്തിലധികം തൊഴിൽ അവസരങ്ങളാണ് സൗദി സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്.

അൽജൗഫ് മേഖലയിലെ വ്യാപാരികളുമായും ചേംബർ ഓഫ് കൊമേഴ്സ് അംഗങ്ങളുമായും നടത്തിയ കൂടികാഴ്ചയിലാണ് മാനവ വിഭവശേഷി വകുപ്പ് മന്ത്രി അഹമദ് ബിൻ സുലൈമാൻ അൽറാജിഹി പറഞ്ഞു.

You might also like

Most Viewed