പൂജപ്പുര സെൻട്രൽ‍ ജയിലിൽ‍ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു


തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രൽ‍ ജയിലിൽ‍ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. കൊലക്കേസിൽ‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തൂത്തുക്കുടി സ്വദേശി ജാഹിർ‍ ഹുസൈൻ ആണ് രക്ഷപ്പെട്ടത്. ജോലിക്കായി സെല്ലിന് പുറത്തിറക്കിയ ശേഷം ഇയാളെ കാണാതാവുകയായിരുന്നു. പോലീസും ജയിൽ‍ വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിൽ‍ നടത്തുന്നുണ്ട്.

ജയിലിൽ‍ അലക്കുേജാലി ചെയ്തിരുന്ന ഇയാൾ‍ ജോലിക്കായി പുറത്തിറങ്ങിയപ്പോഴാണ് രക്ഷപ്പെട്ടത്. കയ്യിൽ‍ ഒരു കവറിൽ‍ ഇയാൾ‍ വസ്ത്രങ്ങളും കരുതിയിരുന്നുവെന്ന് സൂചനയുണ്ട്. ബസിൽ‍ കയറി കളിയിക്കാവിള ഭാഗത്തേക്ക് പോയതായാണ് സൂചന.

2004ൽ‍ ഫോർ‍ട്ട് പോലീസ് സ്‌റ്റേഷനിൽ‍ രജിസ്റ്റർ‍ ചെയ്ത കൊലക്കേസിലെ പ്രതിയാണ് ഇയാൾ‍. മൊയ്തീൻ എന്നയാളെ കൊലപ്പെടുത്തി ആഭരണങ്ങൾ‍ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ‍.

You might also like

  • Straight Forward

Most Viewed