മുംബൈയിൽ‍ 1725 കോടിയുടെ മയക്കുമരുന്ന് വേട്ട


രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് മുംബൈയിൽ‍ വൻ മയക്കുമരുന്ന് വേട്ട. 1725 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് പിടിച്ചെടുത്തത്. മുംബൈയിലെ നവ സേവ പോർ‍ട്ടിൽ‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.

ലിക്കോറൈസ് കോട്ട് ചെയ്ത 22 ടൺ ഹെറോയിനാണ് പിടികൂടിയത്. ഇത് ഡൽ‍ഹിയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിച്ചെടുത്തത് എന്ന് സ്പെഷ്യൽ‍ സിപി എച്ച്ജിഎസ് ധലിവാൾ‍ പറഞ്ഞു.

നാർ‍ക്കോ ടെററിസം നമ്മുടെ രാജ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നും അന്താരാഷ്ട്രതലത്തിൽ‍ രാജ്യത്തേക്ക് എങ്ങനെ മയക്കുമരുന്ന് കടത്തുന്നുവെന്നും ഇത് വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹെറോയിന്റെ ആകെ അളവ് ഏകദേശം 345 കിലോഗ്രാം ആണെന്ന് ഉദ്യോഗസ്ഥർ‍ അറിയിച്ചു. സംഭവത്തിൽ‍ വിശദമായ അന്വേഷണം നടക്കുകയാണ്.

article-image

െബ

You might also like

  • Straight Forward

Most Viewed