മദ്യപിച്ച് വീട്ടിൽ‍ വഴക്കുണ്ടാക്കുന്നത് തടഞ്ഞ മക്കളെ പിതാവ് കൊലപ്പെടുത്തി


മദ്യപിച്ച് വീട്ടിൽ‍ വഴക്കുണ്ടാക്കുന്നത് തടഞ്ഞ മക്കളെ പിതാവ് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തെ മധുരപ്പാക്കത്താണ് സംഭവം. 16, ഒന്‍പത് വയസുള്ള കുട്ടികളെയാണ് പിതാവ് കൊന്നത്. പിതാവ് ഗോവിന്ദരാജിനെ പോലീസ് അറസ്റ്റ് ചെയ്തതു. ഇയാൾ‍ പതിവായി മദ്യപിച്ചെത്തി വീട്ടിൽ‍ വഴക്കുണ്ടാക്കുകയും ഭാര്യയെ മർ‍ദിക്കുകയും ചെയ്തിരുന്നു. മാസങ്ങൾ‍ക്ക് മുന്‍പ് ഗോവിന്ദരാജിന്‍റെ മർ‍ദനത്തിൽ‍ മനംനൊന്ത് മറ്റൊരു മകൾ‍ ജീവനൊടുക്കിയിരുന്നു. 

മദ്യപാനം നിർ‍ത്താൻ ആവശ്യപ്പെട്ട മക്കളെ ഇയാൾ‍ അടിച്ച് വീഴ്ത്തിയതിന് ശേഷം മുറിയിലിട്ട് പൂട്ടി. പിന്നീടും ഇയാൾ‍ മദ്യപാനം തുടർ‍ന്നു. സ്‌കൂൾ‍ വിട്ട് വീട്ടിലെത്തിയ മറ്റൊരു കുട്ടിയാണ് സംഭവം കണ്ടത്. കുട്ടി വിവരമറിയിച്ചതനുസരിച്ചെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പക്ഷെ മരണം സംഭവിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്നും രക്ഷപെടാൻ ശ്രമിച്ച ഗോവിന്ദരാജിനെ നാട്ടുകാർ‍ തടഞ്ഞ് വച്ചതിന് ശേഷം പോലീസിന് കൈമാറുകയായിരുന്നു.

You might also like

  • Straight Forward

Most Viewed