യോഗി ആദിത്യനാഥ് ഗോരഖ്പൂരിൽ മത്സരിക്കും


ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പുർ മണ്ഡലത്തിൽ മത്സരിക്കും. യോഗിയുൾപ്പെടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ബിജെപി പുറത്തുവിട്ടു. തുടർച്ചയായി അഞ്ച് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തന്‍റെ ശക്തികേന്ദ്രമായ ഗൊരഖ്പുരിലെ അർബൻ മണ്ഡലത്തിൽ‌നിന്നാണ് യോഗി ആദ്യമായി നിയമസഭയിലേക്ക് ജനവിധി തേടുക. നിരവധി കൂടിയാലോചനകൾക്ക് ശേഷമാണ് തീരുമാനമെടുത്തതെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രഥാൻ മാധ്യമങ്ങളോട് പറഞ്ഞു. 

പാർട്ടിയുടെ ഉന്നത നേതൃത്വമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗി, ക്ഷേത്രനഗരങ്ങളായ അയോധ്യയിലോ മഥുരയിലോ മത്സരിക്കുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന സൂചന. ഇതിലൂടെ ഹിന്ദുത്വ വോട്ടുകൾ സമാഹരിക്കാൻ സഹായിക്കുമെന്നും പാർട്ടി കരുതിയിരുന്നു. എന്നാൽ അയോധ്യ സമാജ്‌വാദി പാർട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രമായ അവാധ് മേഖലയിലാണെന്നത് യോഗിയുടെ പിന്മാറ്റത്തിനു കാരണമായെണ് വിവരം.

You might also like

Most Viewed