മെഡിക്കൽ പ്രവേശനത്തിന് സംവരണം നടപ്പാക്കി കേന്ദ്ര സർക്കാർ


ന്യൂഡൽഹി: മെഡിക്കൽ, ഡെന്‍റൽ പ്രവേശനത്തിന് സംവരണം നടപ്പാക്കി കേന്ദ്രം. ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണമാണ് നടപ്പാക്കിയിരിക്കുന്നത്. സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്കക്കാർക്ക് പത്ത് ശതമാനം സംവരണവും ഏർപ്പെടുത്തി. സംവരണം നടപ്പാക്കിയ തീരുമാനം ചരിത്രപരമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മൻഡവ്യ പറഞ്ഞു. അഖിലേന്ത്യാ ക്വാട്ടയിൽ 5,550 സീറ്റുകൾ ഇതിനായി മാറ്റിവയ്ക്കും. ഡിഗ്രിയിലും പിജിയിലും സംവരണം ബാധകമാണ്. ഇതോടെ എംബിബിഎസ്, എംഡി, എംഎസ്, ഡിപ്ലോമ, ബിഡിഎസ്, എംഡിഎസ് കോഴ്സുകൾക്ക് സംവരണം ലഭിക്കും. ഈ വർഷം മുതൽ സംവരണം നടപ്പിലാക്കും.

 

You might also like

Most Viewed