ലാൻഡിംഗിനിടെ കണ്ണൂരിൽനിന്നു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ചു


ഹുബ്ലി: കർണാടകയിലെ ഹൂബ്ലിയിൽ നിലത്തിറങ്ങുന്നതിനിടെ കണ്ണൂരിൽനിന്നു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ചു. അപകടത്തിൽനിന്ന് വിമാനയാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപെട്ടു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇൻഡിഗോ 6E−7979 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.

കണ്ണൂരിൽനിന്നുള്ള വിമാനം ഹുബ്ലി വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് ടയർപൊട്ടിത്തെറിച്ചത്. വിമാനയാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനം അറ്റകൂറ്റപ്പണികൾക്കായി മാറ്റി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed