യുഎഇയിൽ പ്രഥമ പരിഗണന വിദ്യാഭ്യാസത്തിന് : യുഎഇ പ്രസിഡന്റ്


വിദ്യാഭ്യാസത്തിനാണ് മുൻഗണന നൽകുന്നതെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. മുതിർന്ന ഉദ്യോഗസ്ഥരുടെ വാർഷിക സമ്മേളനത്തിൽ അടുത്ത 10 വർഷത്തേക്കുള്ള പദ്ധതികളെക്കുറിച്ച് നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മികച്ച വിദ്യാഭ്യാസം നൽകി പുതുതലമുറയെ വാർത്തെടുത്താൽ രാജ്യത്തെ പുതു ചക്രവാളത്തിലേക്ക് നയിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അർപ്പണബോധമുള്ള അധ്യാപകർ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിത്തറയാണ്. അത് വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കും.

എല്ലാ തലങ്ങളിലും വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനാണ് പുതിയ മന്ത്രിമാരെ ചുമതലപ്പെടുത്തിയത്. വിദ്യാഭ്യാസത്തിന്റെ ഭാവി, നിയമ പരിഷ്‌കരണം, ശക്തമായ സമ്പദ് വ്യവസ്ഥ എന്നിവയിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം നിർദ്ദേശം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും യോഗത്തിൽ പങ്കെടുത്തു.

article-image

AA

You might also like

  • Lulu Exchange
  • Straight Forward

Most Viewed