കുവൈത്തിൽ 2022ൽ നാടുകടത്തിയത് 30,000ത്തിലേറെ പേരെ


വ്യത്യസ്ത നിയമലംഘനങ്ങൾക്കു പിടിയിലായ 6400 ഇന്ത്യക്കാർ ഉൾപ്പെടെ 30,000ത്തിലേറെ വിദേശികളെ 2022ൽ നാടുകടത്തിയതായി കുവൈത്ത്. ഇതിൽ 17,000 വനിതകളുമുണ്ട്.

ദിവസേന ശരാശരി 82 പേരെ വീതം നാടുകടത്തിയിരുന്നു. ലഹരിമരുന്ന് കടത്ത്, മോഷണം, മദ്യ ഉൽപാദനം, സംഘട്ടനം, താമസക്കുടിയേറ്റ നിയമം ലംഘനം തുടങ്ങി വ്യത്യസ്ത നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരെയാണ് ശിക്ഷാ കാലാവധിക്കുശേഷം നാടുകടത്തുന്നത്.

ബംഗ്ലദേശ് 3,500, ഈജിപ്ത് 3,000, ഫിലിപ്പീൻസ് 3,000, ശ്രീലങ്ക 2,600, നൈജീരിയ 1,700 ഇത്യോപ്യ 1,400 എന്നിങ്ങനെയാണ് നാടുകടത്തപ്പെട്ട മറ്റു രാജ്യക്കാരുടെ കണക്ക്. 2021ൽ 7044 വനിതകൾ ഉൾപ്പെടെ18,221 പേരെ നാടുകടത്തിയിരുന്നു.

article-image

erew

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed