മഞ്ചേശ്വരത്ത് 140 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
കാസർഗോഡ് മഞ്ചേശ്വരത്ത് 140 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കർണാടകയിൽ നിന്ന് കാറിൽ കാസർഗോട്ടേക്ക് കടത്താനായിരുന്നു ശ്രമം. മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് കുഡ്ലു സ്വദേശി ഇർഫാന്‍ നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടിയിലായത്. കാറിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കാസർഗോട്ടേക്ക് കടത്തുകയായിരുന്നു. 2 ലക്ഷം രൂപയോളം വിലയുള്ള 140 കിലോ പുകയില ഉത്പന്നങ്ങളാണ് കാറിൽ നിന്ന് കണ്ടെടുത്തത്.
ഇർഫാനെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു. ഇതിന് മുമ്പ് 90 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇയാൾ മഞ്ചേശ്വരത്ത് പിടിയിലായിരുന്നു.
sds