പിസി ജോർ‍ജിനെതിരെ പീഡനക്കേസ്: ഉടൻ അറസ്റ്റ് ചെയ്‌തേക്കും


പിസി ജോർ‍ജിനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും. പീഡനപരാതിയിൽ‍ പിസി ജോർ‍ജിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. സോളാർ‍ കേസ് പ്രതിയുടെ പരാതിയിലാണ് പൊലീസ് നടപടി. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ‍ പിസി ജോർ‍ജിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്.

തെെക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി ബലമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് സോളർ‍ കേസ് പ്രതിയുടെ പരാതി. മ്യൂസിയം സ്റ്റേഷനിൽ‍ രജിസ്റ്റർ‍ ചെയ്ത പരാതിയിൽ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.

You might also like

Most Viewed