കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ ഹർജി ജസ്റ്റിസ് സിയാദ് റഹ്‌മാൻ പരിഗണിക്കും


ആക്രമിക്കപ്പെട്ട നടി നൽകിയ പുതിയ ഹരജി ജസ്റ്റിസ് സിയാദ് റഹ്‌മാൻ പരിഗണിക്കും. നടിയുടെ ആവശ്യപ്രകാരം ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹരജി പരിഗണിക്കുന്നതിൽ നിന്ന് പിൻമാറിയിരുന്നു. ഹൈക്കോടതി രജിസ്ടാർക്ക് അപേക്ഷ നൽകിയെങ്കിലും ഇന്ന് ഇതേ ബഞ്ചിൽ കേസ് ലിസ്റ്റ് ചെയ്തു. ഇന്ന് കേസ് പരിഗണനയ്ക്ക് വന്നപ്പോഴാണ് പിൻമാറുന്നതായി ജഡ്ജി അറിയിച്ചത്. സർക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെയാണ് നടി ഹൈക്കോടതിയിൽ ഹരജി നൽകിയത്. തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനും അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും രാഷ്ട്രീയ ഉന്നതർ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതായാണ് ഹരജിയിലെ ആരോപണം.

കോടതിയിലുള്ള മെമ്മറി കാർഡിൻറെ ഹാഷ് വാല്യുവിൽ മാറ്റം വന്നതായി ഫോറൻസിക് ലാബിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചിട്ടും ഇക്കാര്യത്തിൽ വിചാരണക്കോടതി യാതൊരു അന്വേഷണവും നടത്തിയില്ല. ഹൈക്കോടതിയുടെ മേൽനോട്ടമില്ലെങ്കിൽ തുടരന്വേഷണം ശരിയായ വിധം നടക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടി ഹരജി നൽകിയിരിക്കുന്നത്. 

You might also like

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed