മോഫിയയുടെ ആത്മഹത്യ; പ്രതികളെ റിമാൻഡ് ചെയ്തു


ആലുവ: ആലുവയിൽ‍ യുവതി ആത്മഹത്യ ചെയ്തസംഭവത്തിൽ‍ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളായ സുഹൈലിനെയും മാതാപിതാക്കളെയുമാണ് റിമാൻഡ് ചെയ്തത്. ആത്മഹത്യ പ്രേരണ, ഗാർ‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ‍ ചുമത്തിയായിരുന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.

നിയമവിദ്യാർ‍ത്ഥിനിയായ മൊഫിയ പർ‍വ്വീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ‍ കേസെടുത്ത പോലീസ് ക‍ഴിഞ്ഞ ദിവസം പുലർ‍ച്ചെയാണ് പ്രതികളെ കസ്റ്റഡിയിൽ‍ എടുത്തത്. കോതമംഗലം ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ‍ നിന്നായിരുന്നു മൂവരെയും കസ്റ്റഡിയിലെടുത്തത്. പിന്നീട് ആലുവ ഈസ്റ്റ് പോലീസ് േസ്റ്റഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ആത്മഹത്യ പ്രേരണയ്ക്ക് പുറമെ ഗാർ‍ഹിക പീഡനം ഉൾ‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രതികൾ‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭർ‍തൃവീട്ടിലെ പീഡനം സംബന്ധിച്ച് മൊഫിയയും കുടുംബവും പോലീസിൽ‍ പരാതി നൽ‍കിയിരുന്നു. പിന്നീട് ആത്മഹത്യക്കുറിപ്പിലും ഭർ‍ത്താവിനെതിരെയും ഇയാളുടെ മാതാപിതാക്കൾ‍ക്കെതിരെയും പരാമർ‍ശമുണ്ടായിരുന്നു. ഇതെത്തുടർ‍ന്ന് നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായാണ് മൂവരെയും അറസ്റ്റ് ചെയ്തത്.

You might also like

Most Viewed