മാലിയിൽ ഭീകരാക്രമണത്തിൽ 42 സൈനികർ കൊല്ലപ്പെട്ടു


ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഭീകരാക്രമണത്തിൽ 42 സൈനികർ കൊല്ലപ്പെട്ടു. ഗാവോ മേഖലയിലെ ടെസിറ്റ് പട്ടണത്തിലായിരുന്നു ആക്രമണം. 39 ഭീകരരും കൊല്ലപ്പെട്ടു. ഇസ്‌ലാമിക് സ്റ്റേറ്റ് ഇൻ ദ ഗ്രേറ്റർ സഹാറ (ഐഎസ്ജിഎസ്) ഭീകരരാണ് ആക്രമണം നടത്തിയത്. മാലി, നൈജർ, ബുർക്കിനോ ഫാസോ രാജ്യങ്ങളുടെ അതിർത്തിയായ പ്രദേശത്തായിരുന്നു ആക്രമണം. 

പത്തു വർഷത്തിലേറെയായി രാഷ്‌ട്രീയമായും സാമ്പത്തികമായും പ്രതിസന്ധി നേരിടുന്ന മാലിയിൽ തീ വ്രവാദി, ജിഹാദി ആക്രമണങ്ങൾ നിത്യസംഭവമാണ്.

You might also like

  • Megamart
  • Lulu Exhange
  • 4PM News

Most Viewed