നടൻ രാം ചരൺ തേജ ഹോളിവുഡിലേക്ക്


ഹോളിവുഡിലേക്കുള്ള തന്റെ അരങ്ങേറ്റത്തെ കുറിച്ചുള്ള വാർത്തകൾ പങ്കുവെച്ച് നടൻ രാം ചരൺ തേജ. താനും ഭാഗമാകുന്ന ഒരു ഹോളിവുഡ് ചിത്രം ഉടൻ തന്നെ പ്രതീക്ഷിക്കാമെന്നാണ് നടൻ സൂചന നൽകിയത്. അതേസമയം കൂടുതൽ കാര്യങ്ങൾ പറയാനാകില്ല എന്നും താരം കൂട്ടിച്ചേർത്തു.

കഴിവുള്ളവരെ അംഗീകരിക്കുന്ന ഹോളിവുഡ് സിനിമാ മേഖലയിൽ പ്രവർത്തിക്കാൻ ആർക്കാണ് താത്പര്യമില്ലാത്തതെന്നും നടൻ ചോദിച്ചു.’ആർ ആർ ആർ തങ്ങളുടെ കരിയറിൽ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ്. ഇന്ത്യൻ സിനിമാ ചരിത്രത്തിലും ഈ ചിത്രം അടയാളപ്പെടുത്തപ്പെടുത്തും. ഓസ്കർ ലഭിച്ചത് ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് എനിക്ക് തോന്നുന്നത്. കൂടെ നിന്ന എല്ലാവർക്കും ഒരുപാട് നന്ദി,’ രാം ചരൺ തേജ പറഞ്ഞു.

article-image

dfgdsg

You might also like

  • Lulu Exhange
  • NEC REMIT

Most Viewed