നടൻ‍ സർ‍മാൻ ഖാന് തോക്ക് ലൈസൻസ് അനുവദിച്ചു


നടൻ‍ സർ‍മാൻ ഖാന് തോക്ക് ലൈസൻസ് അനുവദിച്ചു. വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് തോക്ക് കൈവശം വയ്ക്കുന്നതിനുള്ള ലൈസൻസ് അനുവദിച്ച് നൽ‍കിയതെന്ന് മുംബൈ പോലീസ് അറിയിച്ചു. ഒരു തോക്ക് കൈവശം വയ്ക്കുന്നതിനുള്ള ലൈസൻസാണ് നൽ‍കിയത്. പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൽമാൻ ഖാനും അദ്ദേഹത്തിന്റെ പിതാവിനും നേരെ വധഭീഷണി ഉയർന്നത്. 

മൂസെവാലയുടെ ഗതി നിങ്ങൾക്കമുണ്ടാവും എന്നാണ് സൽമാന് ലഭിച്ച കത്തിൽ പറഞ്ഞിരുന്നത്. മേയ് 29−നാണ് പഞ്ചാബിലെ മാൻസ ജില്ലയിൽ വച്ച് സിദ്ധു മൂസെവാല കൊല്ലപ്പെട്ടത്.

You might also like

  • Lulu Exhange
  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed