കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു


കണിച്ചാർ‍ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമിൽ‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. 14 പന്നികൾ‍  ഇതുവരെ രോഗം ബാധിച്ച് ചത്തു. സ്ഥിതി ചർ‍ച്ച ചെയ്യാൻ കളക്ടറുടെ നേതൃത്വത്തിൽ‍ ഇന്ന് യോഗം ചേരും. മാനന്തവാടിയിലെ ഫാമിലാണ് രോഗബാധ ആദ്യം സ്ഥിരീകരിച്ചത്. ഫാമിലെ പന്നികൾ‍ കൂട്ടത്തോടെ ചത്തതിനെ തുടർ‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 

രോഗം സ്ഥിരീകരിച്ച ഫാമിലെ മുഴുവൻ പന്നികളെയും കൊന്നൊടുക്കിയിരുന്നു. മനുഷ്യരിലേക്ക് പകരുന്ന വൈറസല്ല ഇതെന്നും എന്നാൽ‍ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed