ട്വിറ്റർ ലോഗോ ആയിരുന്ന നീല പക്ഷിയെ മാറ്റി നായയെ ലോഗോ ആക്കി ഇലോണ്‍ മസ്‌ക്


ഇലോണ്‍ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിക്കുകയാണ്. ഇത്തവണ ട്വിറ്ററിന്റെ ലോഗോ തന്നെ മാറ്റി സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് മസ്‌ക്.

ട്വിറ്ററില്‍ നിന്ന് ലോഗോ ആയിരുന്ന നീല പക്ഷി അപ്രത്യക്ഷമായി. പിന്നാലെ ഒരു നായയെ ആണ് ലോഗോ ആക്കി മാറ്റിയത്. ലോഗോ മാറ്റം സ്ഥിരീകരിക്കുന്ന തരത്തില്‍ മസ്‌കും ഒരു ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇനി ഈ നായ ട്വിറ്ററിന്റെ പുതിയ ലോഗോയായി തുടരുമെന്നാണ് വിവരം.

തിങ്കളാഴ്ച രാത്രി മുതലാണ് ലോഗോ മാറ്റം ഉപയോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ട്വിറ്റര്‍ അക്കൗണ്ടില്‍ നീല പക്ഷിക്ക് പകരം നായയെ കാണാന്‍ തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ #DOGE ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി. ട്വിറ്റര്‍ ആരോ ഹാക്ക് ചെയ്തതാണെന്നാണ് ഉപയോക്താക്കള്‍ കരുതിയത്. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ ട്വിറ്റര്‍ ലോഗോ മാറ്റിയതായി ഇലോണ്‍ മസ്‌ക് ഒരു ട്വീറ്റ് ചെയ്തു. ഇതോടെയാണ് ഉപഭോക്താക്കളുടെ സംശയം നീങ്ങിയത്.

article-image

dfgfdgfdg

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed