ലോകകപ്പ് ആവേശത്തിൽ ഖത്തറിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ്‍‍‍‍‍‍‍‍‍‍‍‌‌‌‌‌‌‌‌‌‌ പ്രവർത്തനമാരംഭിച്ചു


ലോകകപ്പ് ആവേശത്തിലമർന്ന ഖത്തറിൽ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് പേൾ ഖത്തറിലെ ജിയോർഡിനോയിൽ പ്രവർത്തനമാരംഭിച്ചു. ഖത്തറിൽ ലുലു ഗ്രൂപ്പിന്റെ 20ാമത്തെ ഹൈപ്പർമാർക്കറ്റാണിത്. ലോകകപ്പിനെത്തുന്ന ആരാധകർക്ക് ലുലു ഹൃദ്യമായ ഷോപ്പിങ് അനുഭവമാണ് ഒരുക്കിയിരിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി പറഞ്ഞു.

142,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ വിശാലമായ ഷോപ്പിങ് അനുഭവമാണ് പേൾ ഖത്തറിൽ ലുലു ഒരുക്കിയിരിക്കുന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ലുലു ഗ്രൂപ്പ് ഡയരക്ടർ മുഹമ്മദ് അൽത്താഫ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രമുഖ ഖത്തർ വ്യവസായി തുർക്കി ബിൻ മുഹമ്മദ് അൽ ഖാതർ ഉദ്ഘാടനം ചെയ്തു. ഗ്രോസറി, ഫ്രഷ് ഫുഡ്, ഗാർഹിക ഉൽപ്പന്നങ്ങൾ, ഡിപ്പാർട്ട് മെന്റ് സ്റ്റോർ, ലുലു കണക്ട് എന്നിവയുടെ വിശാലമായ വിവിധ സെക്ഷനുകൾ പുതിയ ഹൈപ്പർമാർക്കറ്റിലുണ്ട്. പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി പ്രത്യേക വിഭാഗവും സജ്ജമാക്കിയിട്ടുണ്ട്.

ലോകകപ്പിന് മുന്നോടിയായി ലുലുവിന്റെ 20ാമത്തെ ഹൈപ്പർ മാർക്കറ്റ് പേൾ ഖത്തറിൽ പ്രവർത്തനം ആരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. ലോകകപ്പിനോടനുബന്ധിച്ച് എൽ.ഇ.ഡി ടെലിവിഷൻ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉൽപ്പനങ്ങൾക്കും ഫുട്‌ബോൾ ഉൾപ്പെടെയുള്ള സ്‌പോർട്‌സ് ഉത്പന്നങ്ങൾക്കുമായി ആകർഷകമായ ഫിഫ സ്‌പെഷ്യൽ ഓഫറുകളാണ് ലുലു ഉപഭോക്താക്കൾക്കായിഒരുക്കിയിട്ടുള്ളത്. ഇന്ത്യ, സ്പെയിൻ, തായ്‌ലാൻന്റ്, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ ഉൾപ്പെടെ വിവിധ വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാരും പങ്കെടുത്തു.

article-image

aaa

You might also like

  • Lulu Exhange
  • Straight Forward

Most Viewed