ടിക്കറ്റുകളുണ്ടായിരുന്ന യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചു; നിയമങ്ങൾ ലംഘിച്ചതിന് എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ


ടിക്കറ്റുകളുണ്ടായിരുന്ന യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചതിനും നഷ്ടപരിഹാരം നിഷേധിച്ചതിനും  വൻതുക നഷ്ടപരിഹാരം നൽകാൻ എയർ ഇന്ത്യയോട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) ഉത്തരവിട്ടു. നിയമങ്ങൾ ലംഘിച്ചതിന് 10 ലക്ഷം രൂപയാണ് എയർ ഇന്ത്യയിൽ നിന്ന്  പിഴയായി ഈടാക്കിയത്. ബംഗളൂരു, ഹൈദരാബാദ്, ഡൽഹി വിമാനത്താവളങ്ങളിൽ നടന്ന വ്യത്യസ്തമായ സംഭവങ്ങളിലാണ് പിഴ നൽകേണ്ടത്. അടുത്തിടെ ഈ വിഷയത്തിൽ നിയന്ത്രണങ്ങൾ പാലിക്കാത്തതിനെതിരെ വിമാനക്കമ്പനികൾക്ക് ഡിജിസിഎ തലവൻ അരുൺ കുമാർ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി വിമാനത്താവളങ്ങളിൽ  മിന്നൽ പരിശോധനകൾക്ക് ഉത്തരവിടുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചപ്പോൾ വിശദീകരണം തേടി എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും വ്യക്തിഗത ഹിയറിംഗ് നൽകുകയും ചെയ്തിരുന്നു. യാത്രമുടങ്ങിപ്പോകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ എയർ ഇന്ത്യക്ക് ഇനിയും വ്യക്തമായ മാർഗനിർദേശങ്ങളില്ലെന്നും ഡി.ജി.സി.എ കുറ്റപ്പെടുത്തി.’ഇത് ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്, അത് അംഗീകരിക്കാനാവില്ല. എയർ ഇന്ത്യയുടെ വിശദീകരണങ്ങൾ പരിശോധിച്ച ശേഷമാണ് അതോറിറ്റി 10 ലക്ഷം രൂപ പിഴ ചുമത്തിയത്. പ്രശ്നം പരിഹരിക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്താനും എയർലൈനിനോട് നിർദേശിച്ചിട്ടുണ്ട്. ഇത്തവണയും പരാജയപ്പെട്ടാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ഡി.ജി.സി.എ പ്രസ്താവനയിൽ പറയുന്നു. കാരണമില്ലാതെ ബോർഡിംഗ് നിഷേധിക്കുക, പെട്ടെന്നുള്ള ഫ്‌ലൈറ്റ് റദ്ദാക്കൽ, വിമാനം വൈകൽ എന്നിവയ്ക്ക് വിമാനക്കമ്പനികൾ യാത്രക്കാർക്ക് പണം നൽകണമെന്ന് ഡി.ജി.സി.എ 2010 ൽ മാർഗനിർദേശം നടത്തിയിരുന്നു.  

യാത്രക്കാരന് ഒരു മണിക്കൂറിനുള്ളിൽ മറ്റൊരു ഫ്ളൈറ്റ് ക്രമീകരിക്കാൻ എയർലൈന് കഴിയുമെങ്കിൽ‍ നഷ്ടപരിഹാരം നൽകേണ്ടതില്ല.  എന്നാൽ‍ അടുത്ത 24 മണിക്കൂറിനുള്ളിൽ  മറ്റൊരു ഫ്ളൈറ്റിൽ‍ യാത്ര ശരിയാക്കിയില്ലെങ്കിൽ‍ നിലവിലെ മാനദണ്ഡമനുസരിച്ച് 10,000 രൂപ വരെ നഷ്ടപരിഹാരം നൽകണം. 24 മണിക്കൂറിന് ശേഷമുള്ള എല്ലാത്തിനും 20,000 രൂപ വരെ നഷ്ടപരിഹാരം നൽണമെന്നുമാണ് നിയമം.   

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed