ടാറ്റാ ഗ്രൂപ്പ് ഐപിഎല്ലിന്‍റെ മുഖ്യ സ്പോൺസറാകുന്നു


ടാറ്റാ ഗ്രൂപ്പ് ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐപിഎൽ) മുഖ്യ സ്പോൺസർമാരാകും. ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സീസൺ മുതലാണ് ടാറ്റാ ഗ്രൂപ്പ് ഐപിഎല്ലിന്‍റെ മുഖ്യ സ്പോൺസറാകുക. 

ചൈനീസ് കന്പനിയായ വിവോയാണ് നിലവിൽ ഐപിഎലിന്‍റെ സ്പോൺസർമാർ. ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങളെ തുടർന്ന് 2020 സീസണിൽ വിവോ വിട്ടുനിന്നിരുന്നു. ഡ്രീം ഇലവനായിരുന്നു പകരം സ്പോൺസർമാരായി എത്തിയത്. ഒരു വർഷം കൂടി വിവോയ്ക്ക് കരാർ ഉണ്ടായിരുന്നു.

You might also like

Most Viewed