150 സർവ്വീസുകളുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നിലയിലേക്ക്


നെടുന്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കന്പനി (സിയാൽ) മൂന്നു മാസത്തിനിടെ തുടർച്ചയായ വളർച്ച രേഖപ്പെടുത്തി. നിലവിൽ പ്രതിദിനം 150ലേറെ സർവീസുകളുമായി കോവിഡ് പൂർവ കാലഘട്ടത്തിലെ വളർച്ചയിലേക്ക്‌ അടുക്കുകയാണ്. എയർപോർട്ട് സ്ഥിതിവിവര കണക്ക് അനുസരിച്ച് 2021 സെപ്റ്റംബർ−നവംബർ കാലയളവിൽ സിയാൽ 11,891 സർവീസുകളാണ് കൈകാര്യം ചെയ്തത്. ഇത മുൻ കാലയളവിനേക്കാൾ 62 ശതമാനം കൂടുതലാണ്. യാത്രക്കാരുടെ എണ്ണത്തിൽ 2020 നെ അപേക്ഷിച്ച് 2021 സെപ്റ്റംബർ−നവംബർ കാലയളവിൽ 110 ശതമാനം വളർച്ച കൈവരിച്ചു. മൂന്നു മാസത്തിനിടെ 6,73,238 രാജ്യാന്തര യാത്രക്കാർക്ക്‌ സൗകര്യമൊരുക്കാൻ സിയാലിനു കഴിഞ്ഞു. ആഭ്യന്തര മേഖലയിലും യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായി. 6,85,817 ആഭ്യന്തര യാത്രക്കാരാണ് ഈ കാലയളവിൽ സിയാൽ വഴി കടന്നുപോയത്. മൂന്നു മാസങ്ങളിലെ മൊത്തം യാത്രക്കാരുടെ എണ്ണം 13,59,055 ആണ്. 2020ൽ ഇതേ കാലയളവിൽ 6,46,761 ആയിരുന്നു.

വിമാനത്താവളത്തെ സുരക്ഷിതമായ യാത്രാ കേന്ദ്രമാക്കി മാറ്റാനുള്ള കന്പനിയുടെ ശ്രമമാണ് വ്യോമയന മേഖലയിലെ സ്ഥിരമായ വളർച്ചയുടെ കാരണമെന്ന് സിയാൽ എംഡി എസ്. സുഹാസ് പറഞ്ഞു. മുൻ വർഷത്തേക്കാളും കൂടുതൽ സർവീസുകൾ നടപ്പാക്കാൻ സിയാലിന് ഈ വർഷം സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 2021 ഡിസംബർ 10ന് 23,029 യാത്രക്കാരും 154 വിമാനങ്ങളുമായി സിയാൽ ഉയർന്ന ട്രാഫിക്കിന് സാക്ഷ്യം വഹിച്ചു. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഗൾഫിലേക്ക് മാത്രമായി സിയാൽ ഇപ്പോൾ 182 പ്രതിവാര സർവീസുകൾ കൈകാര്യം ചെയ്യുന്നു. കൂടാതെ യുകെ, ശ്രീലങ്ക, മാലി എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളും ഇവിടെ നിന്നുമുണ്ട്. 20 മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സിയാൽ സിംഗപ്പൂരിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചു. കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ വിപുലീകരിക്കാൻ ഇതോടെ സിയാലിനു സാധിച്ചു. ഒമിക്രോൺ ജാഗ്രതയുടെ ഭാഗമായി അന്താരാഷ്‌ട്ര യാത്രക്കാർക്കായി കോവിഡ് പരിശോധനാ സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. ഒരേസമയം 700 കോവിഡ് പരിശോധനകൾ നടത്താന

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed