മക്കൻഡീസ് അക്കാദമി പ്രവർത്തനമാരംഭിച്ചു


ഇന്ത്യയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഐഐടി മദ്രാസിന്റെ വിവിധ കോഴ്സുകൾ പഠിക്കാൻ ഇനി ബഹ്റൈനിലുള്ളവർക്കും അവസരം. ബഹ്റൈനിലെ മക്കൻഡീസ് അക്കാദമിയുമായി സഹകരിച്ചാണ് ഐഐടി സെർടിഫൈഡ് കോഴ്സുകൾ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി നടന്ന ലോഞ്ചിങ്ങ് ചടങ്ങ് മനാമയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് നടന്നു. ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് മുഖ്യാതിഥിയായ പരിപാടിയിൽ എസ് എം ഇ ഡെവലപ്പ്മെന്റ് ഡയരക്ടറേറ്റ് ഡയറക്ടർ ഷെയിഖാ അബ്ദുള്ള അൽ ഫദിൽ, തംകീൻ പ്രൊജക്ട്സ് ആന്റ് ഗവൺമെന്റ് ഇനീഷേറ്റീവ് ഡയറക്ടർ ഹമീദ് താഹർ, ഐഎഫ്ജെ അംഗം റാഷിദ് അൽ ഹമർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

മക്കൻഡീസ് അക്കാദമി ഫൗണ്ടർ ആന്റ് ചെയർമാൻ ഉണ്ണികൃഷ്ണൻ പുറവങ്കര അക്കാദമിയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. ഐഐടി മദ്രാസ് പ്രവർത്തക് സിഇഒ എം ജെ ശങ്കർ രാമൻ, ഐഐടി സ്കിൽസ് അക്കാദമി ജനറൽ മാനേജർ ബാലമുരളി ശങ്കർ, ബോധബ്രിഡ്ജ് സി ഇ ഒ ബൽരാജു കോണ്ടവീട്ടി, ഐഐടി മദ്രാസ് പ്രവർത്തക് എഡ് ടെക് പാർട്ടണർ ഗായത്രി തുളസി റാം, ഐഐടിഎം പ്രവർത്തക് ഡെപ്യൂട്ടി മാനേജർ ശ്രുതി ദാമ, സൈബർ സ്ക്വയർ ഡയറക്ടർ ദീപക് കെ സി എന്നിവരും ലോഞ്ചിങ്ങ് പരിപാടിയുടെ ഭാഗമായി. മക്കൻഡീസ് അക്കാദമി ഫൗണ്ടർ ആന്റ് സിഇഒ അഡ്വക്കേറ്റ് അബ്ദുൽ ജലീൽ അബ്ദുള്ള സ്വാഗതം പറഞ്ഞ യോഗത്തിൽ ഫൗണ്ടർ ആന്റ് ഡയറക്ടർ ലത ഉണ്ണികൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

article-image

sa

You might also like

Most Viewed