ചൈൽഡ് ഇവാഞ്ചലിസം ഫെലോഷിപ്പ് വെക്കേഷൻ ബൈബിൾ സ്കൂൾ സംഘടിപ്പിക്കുന്നു

ബഹ്റൈനിലെ ചൈൽഡ് ഇവാഞ്ചലിസം ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടന്നുവരുന്ന വെക്കേഷൻ ബൈബിൾ സ്കൂൾ നാളെ മുതൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. മാർച്ച് 31 വ്യാഴാഴ്ച്ച വരെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വെച്ച് എടുക്കുന്ന ക്ലാസുകൾ വൈകീട്ട് 6.30 മുതൽ 9 മണി വരെയാണ് നടക്കുക. നാൽപതാമത് വർഷം നടക്കുന്ന ക്ലാസുകൾ നയിക്കുന്നത് വിദഗ്ധരായ അദ്ധ്യാപകരാണെന്നും പ്രഭാഷകൻ ഡോ തോമസ് ജോർജ് വിവിധ സെഷനുകളിൽ സംബന്ധിക്കുമെന്നും സംഘാടകർ വാർത്താകുറിപ്പിൽ വ്യക്തമാക്കി. സൗജന്യമായി നടക്കുന്ന പരിപാടിയെ കുറിച്ച് കൂടുതൽ അറിയാൻ 39280763 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
zdsfdd
fdfgdgfd
xfgdfgdfg
dfgdgdfgfd