ഗുരുദീപം 2023 ഒരുക്കങ്ങൾ പൂർത്തിയായി


ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ 2022 _ 2023 വർഷത്തെ ഭരണ സമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങിന്റെയുും , അവാർഡ് ദാനത്തിന്റെയും സംഗീത നിശയുടെയും ഒരുക്കങ്ങൾ പൂർത്തിയായിതായി ഭാരവാഹികൾ അറിയിച്ചു. നാളെ ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ചു ഗുരുദീപം 2023 എന്ന പേരിലാണ് പരിപാടി നടക്കുന്നത്.

വൈകുന്നേരം 5.30 pm മുതൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ഏഴു ഏരിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ ഫ്ളോട്ടുകളുടെയും , കലാരൂപങ്ങളുടെയും , ചെണ്ട മേളത്തിന്റെയും അകമ്പടിയോടുകൂടി വർണാഭമായ ഘോഷയാത്രയോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും .108 പേർ ചേർന്നുള്ള ദൈവദശക ആലാപനവും എസ് എൻ സി എസിലെ യുവ കലാകാരികൾ അവതരിപ്പിക്കുന്ന നൃത്തവും വേദിയിൽ അരങ്ങേറും . തുടർന്ന് നടക്കുന്ന പുതിയ ഭരണസമിതിയുടെ സ്ഥാനോരോഹണ ചടങ്ങിൽ അടൂർ പ്രകാശ് എം പി മുഖ്യതാഥിയായും, ശിവഗിരി മഠം ധർമ്മസംഘം പ്രസിഡൻറ് ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികൾ, മുൻ കേരള നിയമസഭാംഗം കെ എൻ എ ഖാദർ എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുക്കും. പരിപാടിയിൽ വിവിധ പുരസ്കാരങ്ങളും സമ്മാനിക്കും.

article-image

ഗുരുദീപം 2023ൽ പങ്കെടുക്കാനെത്തിയ പ്രശസ്ത പിന്നണി ഗായിക രഞ്ജിനി ജോസ്, കെ എൻ എ ഖാദർ എന്നിവരെ എസ് എൻ സി എസ് ഭാരവാഹികൾ സ്വീകരിച്ചു.

article-image

കൂടുതൽ വിവരങ്ങൾക്ക് ചെയർമാൻ സുനീഷ് സുശീലൻ 36674139 , ജനറൽ സെക്രട്ടറി സജീവൻ വി. ആർ 39824914 , വൈസ് ചെയർമാൻ സന്തോഷ് ബാബു 33308426 , മെമ്പർഷിപ് സെക്രട്ടറി ഷൈൻ ചെല്ലപ്പൻ 34203049 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

a

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed