കർശനതൊഴിൽ പരിശോധന തുടർന്ന് ബഹ്റൈൻ എൽഎംആർഎ


രാജ്യത്ത് അനധികൃതമായി ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ കണ്ടെത്താനും അവരെ നാട്ടിലേയ്ക്ക് തിരികെ അയക്കാനുമുള്ള നടപടികൾ കർശനമായി ലേബർ മാർക്കറ്റ് റെഗുലേറ്റി അതോറിറ്റി ഉദ്യോഗസ്ഥർ തുടരുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ മാത്രം 5300 വിദേശ തൊഴിലാളികളെയാണ് അനധികൃതമായി ജോലികളിൽ ഏർപ്പെട്ടതിന് നാട് കടത്തിയത്.

ഇതേ കാലയളവിൽ 7153 പരിശോധന കാംപെയിനുകളും നടന്നു. 253000 ദിനാറാണ് ഈ കാലയളവിൽ മാത്രം പിഴയായി എൽഎംആർഎ ഈടാക്കിയത്.    കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനമായ മനാമ, മുഹറഖ് എന്നീ ഗവർണറേറ്റുകളിലാണ് പരിശോധനകൾ നടന്നത്.

ഇവിടെയുള്ള കടകളും, നിർമ്മാണ സൈറ്റുകളും പരിശോധനയുടെ ഭാഗമായി. നാഷണാലിറ്റി പാസ്പോർട്സ് ആന്റ് റെസിഡൻസ് അഫയേർസ്, അഭ്യന്തര മന്ത്രാലയം എന്നിവരുടെ സഹകരണത്തോടെയാണ് എൽ എം ആർ എ പരിശോധനകൾ തുടരുന്നത്. 

You might also like

Most Viewed