പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു


ബഹ്റൈനിലെ കൗൺസിലർമാരുടെ കൂട്ടായ്മയായ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മാഹൂസിലെ മക്കൻഡീസ് സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു.ഡെയ്ലി ട്രിൂബ്യൂൺ, ഫോർ പി എം ന്യൂസ് ചെയർമാൻ പി ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായ ചടങ്ങിൽ ലോറൽസ് സെന്റർ ഫോർ  ഗ്ലോബൽ എജുക്കേഷൻ സിഇഒ അഡ്വ അബ്ദുൽ ജലീൽ അബ്ദുള്ള വിശിഷ്ടാതിഥിയായി. 

പിജിഎഫ് ചെയർമാൻ ഡോ ജോൺ പനക്കൽ ഓണസന്ദേശം നൽകി. പിജിഎഫ് പ്രസിഡണ്ട് ഇ കെ സലീം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വർക്കിങ്ങ് ചെയർമാൻ പ്രദീപ് പുറവങ്കര, വൈസ് പ്രസിഡണ്ട് ബിനു ബിജു,  ട്രഷറർ റോസ് ലാസർ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി വിശ്വനാഥൻ ഭാസ്കരൻ സ്വഗതം നേർന്ന ചടങ്ങിൽ ഈവന്റ് കൺവീനർ ജയശ്രീ സോമനാഥ് നന്ദി രേഖപ്പെടുത്തി. അംഗങ്ങളുടെ കലാപരിപാടികളും, ഓണസദ്യയും ആഘോഷപരിപാടികളുടെ ഭാഗമായി അരങ്ങേറി.

article-image

േുൂേ

You might also like

Most Viewed