അശൂറാ ചടങ്ങൾക്ക് ഒരുങ്ങി ബഹ്റൈൻ


ബഹ്റൈനിൽ അശൂറാ ആചരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടന്നുവരുകയാണ്. കമ്മ്യൂണിറ്റി പോലീസിന്റെ മേൽനോട്ടത്തിൽ മികച്ച സൗകര്യങ്ങളാണ് അശൂറയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കായി ഗവൺമെന്റ് ഒരുക്കിയിട്ടുള്ളത്. ആഗസ്ത് 8 (തിങ്കൾ), 9 (ചൊവ്വ) തീയ്യതികളിലാണ് ബഹ്റൈനിൽ അശൂറയുമായി ബന്ധപ്പെട്ട് പൊതു അവധി പ്രഖ്യാപ്പിച്ചിട്ടുള്ളത്.

ആശൂറ ആചരണത്തോടനുബന്ധിച്ച് മനാമയിൽ ഇമാം അൽ ഹുസൈൻ മെഡിക്കൽ ക്ലിനിക് ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് സായിദ് ജവാദ് ഹസൻ ഉദ്ഘാടനം ചെയ്തു. കാപിറ്റൽ ഗവർണർ ശൈഖ് റാഷിദ് ബിൻ അബ്ദുൽറഹ്മാൻ ആൽ ഖലീഫ, ജാഫ്രി ഔഖാഫ് ചെയർമാൻ യൂസുഫ് സലേഹ് അസ്സാലിഹ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed