ബികെഎസ് രക്തദാനക്യാമ്പ് ശ്രദ്ധേയമായി

ബഹ്‌റൈൻ കേരളീയ സമാജം ചാരിറ്റി - നോർക്ക കമ്മിറ്റിയും ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പിൽ നൂറിലധികം പേർ രക്തം നൽകി.
കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് അധികൃതർ സമാജം ബാബുരാജ് ഹാളിൽ വന്ന് രക്തം സ്വീകരിക്കുകയായിരുന്നു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള ക്യാമ്പ് ഉത്ഘാടനം ചെയ്തു. ബിഡികെ രക്ഷാധികാരി ഡോ: പി. വി. ചെറിയാൻ, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത്, ഡോ: മുഹമ്മദ് സലിം, സമാജം നോർക്ക ഹെൽപ്പ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളി എന്നിവർ സംസാരിച്ചു.
സമാജം ചാരിറ്റി - നോർക്ക ജനറൽ കൺവീനറും ബിഡികെ ബഹ്‌റൈൻ ചെയർമാനുമായ കെ. ടി. സലിം സ്വാഗതവും ബിഡികെ ബഹ്‌റൈൻ ജനറൽ സെക്രട്ടറി റോജി ജോൺ നന്ദിയും പറഞ്ഞു. ബിഡികെ ബഹ്‌റൈൻ പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ, നൈന മുഹമ്മദ് ഷാഫി എന്നിവർ സംബന്ധിച്ചു.