സൂപ്പർ ഫ്രൈഡെ ഓഫറുമായി ലുലു ഹൈപ്പർമാർക്കറ്റ്


മനാമ

പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ വൻ വിലകിഴിവുമായി ബഹ്റൈനിലെ വിവിധ ശാഖകളിൽ സൂപ്പർ ഫ്രൈഡെ ഓഫർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ ദാനാമാളിലെ ലുലുവിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. മഞ്ഞയിലും കറുപ്പിലുമുള്ള വസ്ത്രം ധരിച്ച ലുലു ജീവനക്കാരുടെ സാന്നിദ്ധ്യത്തിൽ ലുലുവിന്റെ തന്നെ പ്രമുഖ സപ്ലൈയേർസിന്റെ പ്രതിനിധികളാണ് പ്രമോഷൻ ഉദ്ഘാടനം ചെയ്തത്. ഇലക്ട്രോണിക്സ്, ലാപ് ടോപ്പ്, ഗെയിമുകൾ, ടേബിളുകൾ, വീട്ടുപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ഫാഷൻ ഉത്പന്നങ്ങൾ, ഗ്രോസറി, ഫ്രെഷ് ഫുഡ് എന്നി വിഭാഗങ്ങളിൽ വലിയ വിലകിഴിവാണ് പ്രൊമോഷന്റെ ഭാഗമായി നൽകുന്നത്. ഡിസംബർ 5 വരെയുള്ള പ്രമോഷൻ ബഹ്റൈനിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും, ലുലു ഓൺലൈൻ ഷോപ്പിങ്ങ് പോർട്ടലായ www.Luluhypermarket.com ലും ലുലു ഷോപ്പിങ്ങ് ആപ്പിലും ലഭ്യമാണ്. ഓൺലൈനിൽ മാസ്റ്റർ കാർഡ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇരുപത് ദിനാറിന് മുകളിൽ വിലയുള്ള സാധനങ്ങൾ വാങ്ങുമ്പോൾ ഇരുപത് ശതമാനം ഡിസ്കൗണ്ട് അധികമായി ലഭിക്കും. SF2021 ആണ് പ്രമോ കോഡ്.

You might also like

Most Viewed