ഐസിആർഎഫ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


മനാമ

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് വിവിധ ആശുപത്രികളുമായും മെഡിക്കൽ സെന്ററുകളുമായും ചേർന്ന് കുറഞ്ഞ വരുമാനക്കാർക്ക് വേണ്ടി  നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പിന്റെ മൂന്നാമത്തെ ഭാഗം രണ്ട് ആശുപത്രികളിൽ വെച്ചായി നടന്നു.  മുഹറഖിലെ കിംസ് ഹെൽത്ത് ഹോസ്പിറ്റലിലും  ഹിദ്ദിലെ ദാർ അൽ ഷിഫ മെഡിക്കൽ സെന്റ്ററിലുമായിട്ടാണ് ക്യാമ്പുകൾ നടന്നത്.  ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവിശങ്കർ ശുക്ല മുഖ്യാതിഥിയായിരുന്നു.  പങ്കെടുത്ത എല്ലാവർക്കും ഉച്ചഭക്ഷണവും ബഹുഭാഷാ കോവിഡ് -19 ബോധവൽക്കരണ ഫ്ലയറുകളും സമ്മാന പൊതികളും നൽകി.

ഐസിആർഎഫ് വൈസ്  ചെയർമാൻ അഡ്വക്കേറ്റ് വി.കെ. തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ഉപദേഷ്ടാക്കളായ അരുൾദാസ് തോമസ്,  ഭഗവാൻ അസർപോട്ട , ജോയിന്റ് സെക്രട്ടറി  അനീഷ് ശ്രീധരൻ , മെഗാ മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ നാസർ മഞ്ചേരി, മെഗാ മെഡിക്കൽ ക്യാമ്പ് കോഓർഡിനേറ്റർ മുരളീകൃഷ്ണൻ, ഒക്ടോബർ  മാസത്തെ കോർഡിനേറ്റർ  ക്ലിഫോർഡ് കൊറിയ, ഐസിആർഎഫ് വളണ്ടിയർമാരായ രമൺ പ്രീത്, ജവാദ് പാഷ, മുരളി നോമൂല , സുരേഷ് ബാബു, പങ്കജ് മാലിക് ,   സുബൈർ കണ്ണൂർ,  ചെമ്പൻ ജലാൽ,  അജയ് കൃഷ്ണൻ,  കാശി വിശ്വനാഥ്,  സ്പന്ദന കിഷോർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

You might also like

Most Viewed