പ്രളയകാ­രണം ഡാ­മു­കൾ തു­റന്നതോ­?


അടു­ത്തി­ടെ കേരളത്തിൽ ഉണ്ടായ പ്രളയത്തിന് കാ­രണം ഡാ­മു­കൾ എല്ലാം പെ­ട്ടന്ന് തു­റന്നതു­ കൊ­ണ്ടാ­ണെ­ന്ന് പ്രതി­പക്ഷ പാ­ർ­ട്ടി­കൾ ആരോ­പി­ക്കു­ന്നു­. ഈ വി­ഷയത്തിൽ ബഹ്‌റൈ­നി­ലെ­ വി­വി­ധ മേ­ഖലകളിൽ ഉള്ളവർ പ്രതി­കരി­ക്കു­ന്നു­..

കെ­.എം മഹേഷ്

കേ­രളം സാ­ക്ഷ്യം വഹി­ച്ച സമാ­നമാ­യ മറ്റൊ­രു­ വെ­ള്ളപൊ­ക്കത്തി­ന്റെ­ അറിവ് നമു­ക്ക് ലഭ്യമാ­കു­ന്നത് വർ­ഷം 1924 എന്നാ­ണ്. അതാ­യത് 94 വർ­ഷങ്ങൾ­ക്ക് മുന്പ്. എന്നാൽ ഐക്യ കേ­രളമാ­കട്ടെ­ പ്രളയത്തിൽ അകപ്പെ­ടു­ന്നത് 2018 ആഗസ്റ്റ് 17നും. 94 വർ­ഷം മുന്പ് നടന്ന പ്രളയകാ­ലത്തെ­ കൈ­കാ­ര്യം ചെ­യ്തവരിൽ ഒരാൾ പോ­ലും ഇന്ന് ജീ­വി­ച്ചി­രി­പ്പു­ണ്ടാ­വി­ല്ല, പണ്ട് ഇപ്പോ­ഴു­ള്ള ജനസാ­ന്ദ്രതയും വി­കസനവും ഇല്ല എന്നും പ്രത്യേ­കം എടു­ത്ത് പറയേ­ണ്ടതി­ല്ലല്ലോ­. അപ്രതീ­ക്ഷിത­മാ­യ ഉരു­ൾ­പൊ­ട്ടലി­ലും നൂ­റ്റി­ അറു­പത്തി­ നാല് ശതമാ­നത്തിലധി­കം പെ­യ്ത മഴയി­ലും കേ­രളം ഒരു­ നി­മി­ഷം പകച്ചു­ പോ­യി­, പക്ഷെ­ നമു­ക്ക് വി­റങ്ങലി­ച്ചു­ നി­ൽ­ക്കാൻ കഴി­യു­മാ­യി­രു­ന്നി­ല്ല. കേ­രളം ഒരൊ­റ്റ മനു­ഷ്യരാ­യി­ പ്രളയ ദു­രി­തത്തെ­ കൈ­കാ­ര്യം ചെ­യ്യു­ന്നതാണ് പി­ന്നീട് നമ്മൾ കണ്ടത്. ഭരണ പ്രതി­പക്ഷങ്ങൾ ബഹു­മാ­നത്തോ­ടെ­ മറ്റെ­ല്ലാ­ വ്യത്യാ­സത്തി­നു­മപ്പു­റം ഇത് നാ­ടി­ന്റെ­ പ്രശ്നമാ­ണെ­ന്ന രീ­തി­യിൽ കൈ­കോ­ർ­ത്ത് നി­ന്നു­.

കേ­രള ജനതയും അതി­ന്റെ­ സർ­ക്കാ­രും വാ­യു­-കര-നാ­വി­ക സേ­നയും ചേ­ർ­ന്ന് ആയി­രകണക്കാ­യ മനു­ഷ്യ ജീ­വനു­കൾ നഷ്ടപ്പെ­ടാ­മാ­യി­രു­ന്ന ദു­രി­ത കയത്തിൽ നി­ന്ന് കേ­വലം അഞ്ഞൂ­റിൽ താ­ഴെ­ മനു­ഷ്യ ജീ­വനു­കളെ­ മാ­ത്രം. നഷ്ടപ്പെ­ടു­ത്തി­ രക്ഷാ­ദൗ­ത്യം പൂ­ർ­ത്തീ­കരി­ക്കപ്പെ­ട്ടു­. ലോ­കം മു­ഴു­വൻ വി­സ്മയത്താൽ നോ­ക്കി­ നി­ന്ന ഒരു­ കാ­ഴ്ച. കേ­രളത്തി­ന്റെ­ സൈ­ന്യം എന്ന് മു­ഖ്യമന്ത്രി­യാൽ വി­ശേ­ഷണത്തിന് അർ­ഹരാ­യ കടലി­ന്റെ മക്കളും, പി­ണറാ­യി­ വി­ജയൻ എന്ന കപ്പി­ത്താ­നും നാ­നാ­ ദേ­ശത്തിൽ നി­ന്നും അഭി­നന്ദങ്ങൾ ഏറ്റുവാ­ങ്ങി­ നി­ന്നപ്പോൾ മനു­ഷ്യ നി­ർ­മ്മി­തമാ­യ പ്രളയ ദു­രി­തം എന്ന് നാട് നീ­ളെ­ പറഞ്ഞ് നടന്ന് അതി­നെ­ ചു­രു­ക്കി­ കണ്ട് വഴി­ തി­രി­ച്ച് വി­ടാ­നു­ള്ള ശ്രമമാണ് പ്രതി­പക്ഷ നേ­താ­വിൽ നി­ന്നും ഉണ്ടാ­യത്. ഡാ­മു­കൾ മു­ന്നറി­യി­പ്പി­ല്ലാ­തെ­ തു­റന്നതാണ് നാട് ജലത്തിൽ മു­ങ്ങാൻ കാ­രണമെ­ന്ന് ഗീ­ബൽ­സി­യൻ നു­ണ തട്ടി­വി­ടു­കയാ­യി­രു­ന്നു­ അദ്ദേ­ഹം.

യഥാ­ർ­ത്ഥത്തിൽ അദ്ദേ­ഹം പറയു­ന്നത് നു­ണയാ­ണെ­ന്ന് അദ്ദേ­ഹത്തി­ന്റെ­ തന്നെ­ ആഗസ്റ്റ് 9 മു­തൽ ഉള്ള ഫെ­യ്സ് ബു­ക്ക് കു­റി­പ്പു­കൾ വ്യക്തമാ­ക്കു­ന്നു­ണ്ട്. ഇപ്പോൾ കേ­ന്ദ്ര ജല കമ്മീ­ഷനും ഡാ­മു­കൾ തു­റന്നതല്ല പ്രളയത്തിന് കാ­രണം എന്ന് വ്യക്തമാ­കു­ന്നു­. മനു­ഷ്യ നി­ർ­മ്മി­തം എന്ന് പറഞ്ഞാൽ ദു­രന്തത്തിൽ മനു­ഷ്യരെ­ സംരക്ഷി­ക്കാൻ നടത്തി­യ ഇടപെ­ടലു­കൾ­ക്ക് ഒരു­ പ്രസക്തി­യു­മി­ല്ലെ­ന്ന് വരു­ത്തി­ തീ­ർ­ക്കാ­നു­ള്ള അധര വ്യാ­യാ­മത്തിൽ ആയി­രു­ന്നു­ കേ­രളത്തി­ന്റെ­ പ്രതി­പക്ഷ നേ­താ­വ്. ആരാണ് അദ്ദേ­ഹത്തിന് ഈ ബു­ദ്ധി­ ഉപദേ­ശി­ച്ച് കൊ­ടു­ത്തത് എന്നറി­യി­ല്ല, ഏതാ­യാ­ലും പൊ­തു­ സമൂ­ഹത്തിന് മു­ന്പിൽ സ്വന്തം വി­ലയി­ടി­ക്കു­ന്ന നടപടി­യാ­യി­ പോ­യി­ അതെ­ന്നേ കേ­രളത്തിൽ രാ­ഷ്ട്രീ­യം ഗൗ­രവത്തോ­ടെ­ വീ­ക്ഷി­ക്കു­ന്ന ജനത പറയു­കയു­ള്ളു­.

ഇതോ­ടൊ­പ്പം തന്നെ­ കൂ­ട്ടി­ വാ­യി­ക്കണം കേ­ന്ദ്രം ഭരി­ക്കു­ന്ന സർ­ക്കാ­റി­ന്റെ­ കേ­രളത്തോ­ടു­ള്ള അവഗണന. ഇപ്പോ­ഴും കക്ഷി­ രാ­ഷ്ടീ­യത്തി­ന്റെ­ വൃ­ത്തി­കെ­ട്ട ചാ­ണക രീ­തി­യിൽ കഴി­ഞ്ഞ് കൂ­ടു­കയാണ് കേ­ന്ദ്രം ഭരി­ക്കു­ന്ന ബി­.ജെ­.പി­, സർ­ക്കാർ. ഉത്തർ­പ്രദേ­ശ്, രാ­ജസ്ഥാൻ, മഹാ­രാ­ഷ്ട്ര, ഗു­ജറാ­ത്ത്, മധ്യപ്രദേ­ശ്, എന്നി­വ പോ­ലെ­ കേ­രളവും ഫെ­ഡറൽ സംവി­ധാ­നത്തിൻ കീ­ഴിൽ ലഭി­ക്കേ­ണ്ടു­ന്ന എല്ലാ­ അവകാ­ശങ്ങൾ­ക്കും, സഹാ­യങ്ങൾ­ക്കും പാ­ത്രി­ ഭവി­ക്കേ­ണ്ട സംസ്ഥാ­നമാണ് എന്ന കാ­ര്യം കേ­ന്ദ്ര സർ­ക്കാർ മറന്നു­ പോ­കു­ന്നു­, പ്രധാ­നമന്ത്രി­, ആഭ്യന്തര മന്ത്രി­, എന്നി­വരു­ടെ­ സന്ദർ­ശനവും, അവർ പ്രഖ്യാ­പി­ച്ച ദു­രി­താ­ശ്വാ­സ സഹാ­യവും മറന്നു­ കൊ­ണ്ടല്ല ഇത് പറയു­ന്നത്. ജനത ഇതൊ­ക്കെ­ തി­രി­ച്ചറി­യു­ന്നു­ണ്ട്. ഇതൊ­ന്നും തന്നെ­ കേ­രളം പ്രഖ്യാ­പി­ച്ച പു­നരധി­വാ­സത്തെ­യും, പു­നർ നി­ർ­മ്മാ­ണത്തെ­യും പി­ന്നോ­ട്ടടി­ക്കാൻ പര്യാ­പ്തമല്ല. കാ­രണം കേ­രള ജനത ഒറ്റക്കെ­ട്ടാ­ണ്. അതി­നി­ടയിൽ വി­ഷം കലർ­ത്താൻ വരു­ന്നവരെ­ തി­രി­ച്ചറി­ഞ്ഞ് ഒറ്റപ്പെ­ടു­ത്തി­ മു­ന്പോ­ട്ട് പോ­കാൻ കെൽപ്പു­ള്ളവരും, കേ­വലമാ­യ വാ­ദ പ്രദി­വാ­ദങ്ങൾ­ക്കു­മപ്പു­റം സഹകരണത്തി­ന്റെ­ ആകാ­ശത്തി­ലൂ­ടെ­ നടക്കാൻ നമു­ക്ക് കഴി­യട്ടെ­.

തന്പി­ നാ­ഗാ­ർ­ജ്ജു­ന

ഡാ­മും ജലവും, ജലവി­നി­യോ­ഗവും, പ്രകൃ­തി­യും അതി­ന്റെ­ ശാ­സ്ത്രങ്ങളെ­പ്പറ്റി­യൊ­ന്നും അറി­വി­ല്ലാ­ത്ത മന്ത്രി­മാ­രും കു­റെ­ വകു­പ്പു­കളും ഉണ്ടാ­യാ­ൽ­പോ­രാ­, സാ­മാ­ന്യ ബോ­ധം എന്നത് ഉണ്ടാ­കണം. അതി­ല്ലാ­ത്തതാണ് കേ­രളത്തി­ലെ­ അടു­ത്തി­ടെ­യു­ണ്ടാ­യ പ്രളയത്തിന് കാ­രണമാ­യി­ ഭവി­ച്ചത് എന്ന് പറയാ­തി­രി­ക്കാ­നാ­വി­ല്ല. കു­റേ­ കണക്കു­കൾ­ക്കു­ മു­ൻ­പിൽ സാ­ധാ­രണക്കാ­രന്റെ­ കേ­വലമാ­യ ചോ­ദ്യം “പെ­രുംമഴ വരു­മെ­ന്നറി­ഞ്ഞി­ട്ടും എന്ത് കൊ­ണ്ട് അൽ­പ്പാ­ൽ­പ്പം നേ­രത്തെ­ തു­റന്നു­ വി­ട്ടി­ല്ല എന്ന ചോ­ദ്യത്തിന് ഒരു­ദ്യോ­ഗസ്ഥന്റെ­ വി­ടു­വാ­യത്തം കലർ­ന്ന മറു­പടി­യാ­ണ് പല മന്ത്രി­മാ­രും ആവർ­ത്തി­ച്ചത്.

ഇത്രയും വലി­യ തോ­തിൽ നദി­കൾ ഉള്ള സംസ്‌ഥാ­നത്ത്‌, 35 ഓളം അണക്കെ­ട്ടു­കൾ ഉള്ള കേ­രളത്തിൽ സെ­ൻ­ട്രൽ വാ­ട്ടർ കമ്മീ­ഷന്റെ­ ഓഫീസ് പോ­ലും കേ­രളത്തിൽ തു­റക്കാൻ കഴി­ഞ്ഞി­ട്ടി­ല്ല. കാ­രണം അത് കേ­ന്ദ്ര നി­യന്ത്രണത്തിൽ ആയേ­ക്കു­മോ­ എന്നു­ള്ള ഭയം കൊ­ണ്ടോ­ എന്തോ­ ആയി­രി­ക്കാം. രാ­ത്രി­ 12. 30 ന് പോ­സ്റ്റ്‌ ചെ­യ്ത മന്ത്രി­യു­ടെ­ മു­ന്നറി­യി­പ്പിൽ പറയു­ന്നു­ രാ­ത്രി­ 1.30ന് ഡാം തു­റന്നു­ വി­ടു­മെ­ന്ന്. ഇതാ­ണോ­ മു­ന്നറി­യി­പ്പ്? ഒന്നിന് പു­റകെ­ ഒന്നാ­യി­ സർ­വ്വ ഡാ­മു­കളും തു­റന്നു­ വി­ട്ടു­.

പ്രളയത്തിൽ പൊ­ലി­ഞ്ഞ ജീ­വന്റെ­ കണക്കു­ പു­റത്തു­വരും മു­ൻ­പേ­ ഇല്ലാ­ത്ത ധനസഹാ­യത്തി­നെ­ ചൊ­ല്ലി­ തർ­ക്കമു­ണ്ടാ­ക്കി­, പ്രളയകാ­രണങ്ങളിൽ നി­ന്നും തലയൂ­രി­ക്കൊ­ണ്ട് രാ­ഷ്ട്രീ­യ തന്ത്രങ്ങൾ മെ­നയാ­നാണ് മന്ത്രി­മാർ ശ്രമി­ച്ചത്. ദു­രന്തത്തെ­ പി­ടി­ച്ചു­ കെ­ട്ടി­യത് മത്സ്യതൊ­ഴി­ലാ­ളി­കളും, പട്ടാ­ളവും, സന്നദ്ധ സംഘടനകളും പോ­ലീ­സും നാ­ട്ടു­കാ­രും ചേ­ർ­ന്നാണ് അതിൽ സർ­ക്കാ­രി­ന്റെ­ ഏകോ­പനം എത്രകണ്ട് നന്നാ­യി­ എന്നു­ സാ­മാ­ന്യജനവും, എംഎൽ­എമാ­രും വി­ലയി­രു­ത്തു­ന്നതും നാം കണ്ടു­. ഭരണപക്ഷവും പ്രതി­പക്ഷവും ഉണ്ടാ­ക്കി­യി­രി­ക്കു­ന്നത് പരസ്പരം ചെ­ളി­ വാ­രി­യെ­റി­യാ­നല്ല. മറി­ച്ച് അവരിൽ ഉള്ള നന്മകളെ­ തി­രി­ച്ചറി­ഞ്ഞു­ ദോ­ഷങ്ങളെ­ വേ­ർ­തി­രി­ച്ചു­ നല്ല രീ­തി­യിൽ മു­ന്നോ­ട്ട് പോ­കാ­നാ­ണ്. നല്ലൊ­രു­ പ്രതി­പക്ഷത്തി­ന്റെ­ കഴി­വും കരു­ത്തു­മാണ് ഭരണം നന്നാ­ക്കു­ക എന്നത്. അതും ഇവി­ടെ­യി­ല്ലാ­താ­യി­. ഇതി­ന്റെ­യെ­ല്ലാം ഭാ­രം തങ്ങേ­ണ്ടി­ വരു­ന്നത് സാ­ധാ­രണക്കാ­രനാ­ണ്. ഇവി­ടെ­ പ്രളയക്കെ­ടു­തി­യിൽ മരി­ച്ചവരു­ടെ­ കണക്കെ­ടു­ക്കു­ന്നതി­നോ­ അവരെ­ ആശ്വസി­പ്പി­ക്കു­ന്നതി­നോ­ പകരം പരസ്പരം കു­റ്റപ്പെ­ടു­ത്തലും വെ­ള്ള പൂ­ശലു­മാണ് നി­യമസഭയിൽ അടക്കം നടക്കു­ന്നത്. ഒരു­ നി­യമസഭ കൂ­ടാ­നു­ള്ള ചി­ലവ് തന്നെ­ എത്രയോ­ ദു­രി­ത ബാ­ധി­തർ­ക്ക് സഹാ­യം ആകാ­നു­ള്ള പണമു­ണ്ട്. എന്നാൽ അവി­ടെ­ നി­യമസഭ കൂ­ടി­ ചെ­യ്യു­ന്നതോ­ പരസ്പര കലഹങ്ങളാ­ണ്. ആലോ­ചനയി­ല്ലാ­തെ­ അണക്കെ­ട്ടു­കൾ തു­റന്നു­ വി­ട്ടത് തന്നെ­യാണ് കേ­രളത്തി­ലെ­ പ്രളയക്കെ­ടു­തി­കൾ­ക്കു­ കാ­രണമെ­ന്ന് തന്നെ­യാണ് എന്റെ­ അഭി­പ്രാ­യം.

മാ­ത്യു­ ജേ­ക്കബ്

ഡാ­മി­ലെ­ ജലനി­രപ്പ് സാ­ധാ­രണ നി­ലയിൽ കൂ­ടു­തൽ ഉയരു­ന്പോൾ അത് കു­റേ­ശ്ശെ­യാ­യി­ തു­റന്നു­ വി­ട്ട്­ ഡാ­മു­കളു­ടെ­ സു­രക്ഷയും ജനങ്ങളു­ടെ­ സു­രക്ഷയും ഉറപ്പാ­ക്കാ­റു­ണ്ട്. കാ­ലാ­വസ്ഥ നീ­രി­ക്ഷകരും, ബി­ബി­സി­ പോ­ലെ­യു­ള്ള മാ­ധ്യമങ്ങളും കേ­രളത്തിൽ അതി­ശക്തമാ­യ മഴ ഉണ്ടാ­കും എന്ന് മു­ൻ­കൂ­ട്ടി­ അറി­യി­ച്ചി­ട്ടും, അതൊ­ന്നും വകവെ­യ്ക്കാ­തെ­ ഡാ­മു­കളിൽ പരമാ­വധി­ ശേ­ഖരി­ക്കാൻ വെ­ന്പൽ കാ­ട്ടി­യതി­ന്റെ­ ബാ­ക്കി­ പത്രമാണ് ഇന്ന് കേ­രള ജനത അനു­ഭവി­ക്കു­ന്ന ഈ ദു­രന്തം. കാ­ലവർ­ഷ സമയത്തു­ ഡാ­മു­കളിൽ ക്രമാ­തീ­തമാ­യി­ ജലനി­രപ്പ് ഉയരു­കയും, അതി­നു­ നി­യന്ത്രണം എന്നോ­ണം അൽപ്പാ­ൽ­പ്പമാ­യി­ ഡാ­മു­കൾ തു­റന്നു­ വി­ടു­ന്നതും സാ­ധാ­രണ രീ­തി­യാ­ണ്. ചി­ല വർ­ഷങ്ങളിൽ പന്പയി­ലെ­ ജലനി­രപ്പ് ക്രമാ­തീ­തമാ­യി­ കു­റഞ്ഞാൽ ആറന്മു­ള ഉത്രട്ടാ­തി­ ജലമേ­ളയ്ക്ക് വരു­ന്ന ചു­ണ്ടൻ വള്ളങ്ങൾ മണൽ പു­റ്റു­കളിൽ കയറി­ ഉറക്കാ­തി­രി­ക്കാൻ സർ­ക്കാ­രി­ന്റെ­ നി­ർ­ദേ­ശാ­നു­സരണം പന്പയി­ലെ­ അണക്കെ­ട്ടു­കൾ തു­റന്നു­വി­ട്ടു­ ജലനി­രപ്പ് ഉയർ­ത്തി­ ജലമേ­ളയു­ടെ­ സു­ഗമമാ­യ നടത്തി­പ്പിന് സഹാ­യി­ക്കാ­റു­ണ്ട്. അപ്പോ­ഴും ഒന്നോ­ രണ്ടോ­ അടി­ വെ­ള്ളം മാ­ത്രമേ­ ഉയരൂ­. ഇതൊ­ക്കെ­ ഈ നാ­ട്ടി­ലെ­ ജനങ്ങൾ­ക്കറി­യാം.

ഇത്തവണ തു­ള്ളി­ക്കൊ­രു­കു­ടം പേ­മാ­രി­ പോ­ലെ­ ആഴ്ചകളോ­ളം നീ­ണ്ടു­ നി­ന്ന തോ­രാ­മഴയിൽ എല്ലാ­ നദി­കളും ദി­വസങ്ങളാ­യി­ നി­റഞ്ഞു­ കവി­ഞ്ഞു­ ഒഴു­കി­കൊ­ണ്ടി­രു­ന്നപ്പോൾ അതൊ­ന്നും വക വെയ്­ക്കാ­തെ­ ആരു­ടെ­യോ­ നിർബന്ധബു­ദ്ധിക്ക് അനു­സരി­ച്ചു­ ഡാ­മു­കൾ നി­റഞ്ഞു­ കവി­യാൻ കാ­ത്തു­നി­ന്ന ശേ­ഷം എല്ലാം കണക്കു­കൂ­ട്ടലും തെ­റ്റി­ പേ­മാ­രി­ വീ­ണ്ടും അതി­ശക്തി­യാ­യി­ തു­ടർ­ന്നപ്പോൾ മറ്റൊ­രു­ നി­ർ­വ്വാ­ഹവു­മി­ല്ലാ­തെ­ ഡാ­മി­ന്റെ­ എല്ലാ­ ഷട്ടറു­കളും പരമാ­വധി­ ഉയർ­ത്തി­ ജലം തു­റന്നു­ വി­ട്ടു­. പേ­മാ­രി­യിൽ കര കവി­ഞ്ഞൊ­ഴു­കി­യ നദി­കളിൽ ഡാ­മു­കളിൽ നി­ന്നും യാ­തൊ­രു­ നി­യന്ത്രണവു­മി­ല്ലാ­തെ­ തു­റന്നു­ വി­ട്ട ജലവും കൂ­ടി­യാ­യപ്പോൾ സംഗതി­ കേ­രളം ഇതു­വരെ­ കണ്ടി­ട്ടി­ല്ലാ­ത്ത പ്രളയ ദു­രന്തത്തിന് സാ­ക്ഷി­യാ­യി­. ഇത് ആരൊ­ക്കെ­ എന്തൊ­ക്കെ­ കണക്കു­കൾ കാ­ണി­ച്ചു­ മാ­റ്റി­യെ­ഴു­താൻ ശ്രമി­ച്ചാ­ലും വെ­ള്ളപ്പൊ­ക്കം കണ്ടു­വളർ­ന്ന ഗ്രാ­മീ­ണ ജനത ഇത് വി­ശ്വസി­ക്കും എന്ന് കരു­തേ­ണ്ട.

ബഷീർ അന്പലാ­യി­

പ്രളയക്കെ­ടു­തി­ മൂ­ലം ഏറെ­ ബു­ദ്ധി­മു­ട്ടനു­ഭവി­ച്ച് കൊ­ണ്ടി­രി­ക്കു­ന്നവരിൽ പ്രവാ­സി­കളു­ടെ­ വലി­യ വി­ഭാ­ഗം തന്നെ­യു­ണ്ട്. ലോ­ണെ­ടു­ത്തും കടം വാങ്ങിച്ചും വീട് വെ­ച്ച് എന്ത് ചെ­യ്യണമെ­ന്നറി­യാ­തെ­ പകച്ച് നി­ൽ­ക്കു­കയാണ് വീട് നഷ്ടപ്പെ­ട്ടവരും ഭാ­ഗി­കമാ­യി­ നഷ്ടം വന്നവരും. ഉപയോ­ഗി­ച്ചതും പു­തി­യതു­മാ­യി­ ഉണ്ടാ­യി­രു­ന്ന ഫർ­ണീ­ച്ചറു­കൾ ഇലക്ട്രോ­ണി­ക്സ് എന്ന് വേ­ണ്ടാ­ ഉപയോ­ഗി­ച്ചി­രു­ന്ന എല്ലാ­ വി­ല പി­ടി­പ്പു­ള്ള ഉൽ­പ്പന്നങ്ങളും പ്രളയം ബാ­ധി­ച്ച ഏറെ­ ഇടത്തരക്കാ­രു­ള്ള പ്രദേ­ശങ്ങളിൽ ഉപയോ­ഗി­ക്കാൻ കഴി­യാ­തെ­ കണ്ണീ­രിൽ കു­തി­ർ­ന്ന് വീ­ടിന് പു­റത്ത് കൂ­ട്ടി­യി­ട്ടി­രി­ക്കു­ന്ന ദയനീ­യ കാ­ഴ്ചയാണ് ഓരോ­ പ്രവാ­സി­കളു­ടെ­ വീട് സന്ദർ­ശി­ച്ചാ­ലും കാ­ണാൻ കഴി­യു­ക. എന്നാൽ ഒരു­ പ്രധാ­ന കാ­ര്യം സൂ­ചി­പ്പി­ക്കാ­നു­ള്ളത് പല പ്രദേ­ശങ്ങളി­ലും താ­മസി­ക്കു­ന്നവരെ മു­ൻ­കൂ­ട്ടി­ ഡാം തു­റന്ന് വി­ടു­ന്നതോ­ അതി­ന്റെ­ ഭീ­കരാ­വസ്ഥയോ­ അറി­യി­ച്ചി­ല്ല എന്ന കാ­ര്യം വളരെ­ ഗൗ­രവമു­ള്ളതാണ്. സാ­ധാ­രണ മഴയു­ണ്ടാ­യി­ വെ­ള്ളം നി­ൽ­ക്കാ­റു­ള്ള അവസ്ഥയിൽ നി­ന്ന് പെ­ട്ടന്ന് വെ­ള്ളം ഇരച്ച് കയറു­കയും ഒരു­ മൊ­ട്ടു­സൂ­ചി­ പോ­ലും എടു­ക്കാൻ കഴി­യാ­തെ­ നി­സ്സഹാ­യതോ­ടെ­ ഓടി­പോ­വേ­ണ്ടി­ വന്നവരാണ് എന്റെ­ വീ­ടി­ന്റെ­ ഭാ­ഗത്തു­ള്ളവർ. അപ്പോൾ ഡാം കൈ­കാ­ര്യം ചെ­യ്യു­ന്നവരും അതി­ന്റെ­ വകു­പ്പി­നും സൂ­ക്ഷ്മതയി­ല്ല എന്ന കാ­ര്യം ഗൗ­രവമാ­യ ഒരു­ സത്യമാ­യി­ നി­ൽ­ക്കു­ന്ന അവസ്ഥയിൽ അർ­ഹതപ്പെ­ട്ടവരു­ടെ­ നഷ്ടപരി­ഹാ­രം വളരെ­ വി­ലപ്പെ­ട്ടതാ­ണ്. പ്രളയത്തി­ന്റെ­ ഘട്ടത്തിൽ രാ­ഷ്ട്രീ­യത്തി­നും മറ്റു­ എല്ലാ­ ചി­ന്തകൾ­കു­മപ്പു­റം കൈ­കോ­ർ­ത്ത് നേ­രി­ട്ട സന്നദ്ധ പ്രവർ­ത്തകരും പൊ­തു­ജന കൂ­ട്ടാ­യ്മയും എക്കാ­ലത്തും ചരി­ത്ര സത്യമാ­യി­ സ്മരി­ക്കപ്പെ­ടും എന്ന യാ­താ­ർ­ത്ഥ്യം നി­ലനി­ൽ­ക്കെ­ ഇതി­നെ­ ഒക്കെ­ മു­തലെ­ടു­ക്കാൻ കഴി­യു­ന്ന ചി­ദ്രശക്തി­കളെ­ ഒറ്റപ്പെ­ടു­ത്തേ­ണ്ടത് കാ­ലഘട്ടത്തി­ന്റെ­ ആവശ്യമാ­ണന്ന് ഒരി­ക്കൽ കൂ­ടി­ ഓർ­മ്മപ്പെ­ടു­ത്തു­ന്നു­.

സത്താർ കണ്ണപു­രം

കേ­രളം കണ്ടതിൽ വെ­ച്ച് എറ്റവും വലി­യ പ്രളയമാണ് കഴി­ഞ്ഞ മാ­സം കേ­രള സംസ്ഥാ­നത്ത് ഉണ്ടാ­യി­ട്ടു­ള്ളത്. ഇതി­ന്റെ­ ഫലമാ­യി­ സംസ്ഥാ­നത്ത് ഉടനീ­ളം നി­രവധി­ വീ­ടു­കൾ തകരു­കയും പലയി­ടത്തും ഉരുൾ പൊ­ട്ടലു­ണ്ടാ­കു­കയും 300ൽ പരം മരണങ്ങൾ സംഭവി­ക്കു­കയും ചെ­യ്തി­ട്ടു­ണ്ട്. കേ­വലം മഴ വെ­ള്ളം മാ­ത്രമാ­ണോ­ ഈ വെ­ള്ളപ്പൊ­ക്കമു­ണ്ടാ­കാൻ കാ­രണമെ­ന്നും, അതു­മൂ­ലമാണോ ഇത്ര വലി­യ പ്രളയം ഉണ്ടാ­യതെ­ന്നും വളരെ­ ഗൗ­രവപരമാ­യി­ പരി­ശോ­ധി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു­.

മഴവെ­ള്ളം മു­ൻ­വർ­ഷങ്ങളെ­ അപേ­ക്ഷി­ച്ച് ഈ പ്രാ­വശ്യം വളരെ­ വർ­ദ്ധി­ച്ചി­ട്ടു­ണ്ട്. 300ലധികം പേർ മരണപ്പെ­ട്ടത് കേ­രളത്തെ­ അപേ­ക്ഷി­ച്ചെ­ടു­ത്തോ­ളം വളരെ­ നി­സ്സാ­രമാ­യി­ കാ­ണാൻ സാ­ധി­ക്കി­ല്ല. അത് വെ­റും മഴവെ­ള്ളം കൊ­ണ്ട് മാ­ത്രം സംഭവി­ച്ചതാ­ണെ­ന്ന് ഒരു­ വി­ധത്തി­ലും പറയാൻ സാ­ധി­ക്കി­ല്ല. യാ­തൊ­രു­ മു­ന്നറി­യി­പ്പു­മി­ല്ലാ­തെ­ ഒരേ­ സമയം നാ­ൽ­പ്പത്തി­ രണ്ട് ഡാ­മു­കളും തു­റന്നു­ വി­ട്ടതാണ് കേ­രളത്തി­ലു­ണ്ടാ­യ ഈ പ്രളയത്തിന് പ്രധാ­ന കാ­രണം എന്ന്­ തന്നെ­ പറയേ­ണ്ടി­യി­രി­ക്കു­ന്നു.

വേ­ണു­ നാ­യർ

ഡാ­മു­കൾ എല്ലാം തു­റന്നത് കൊ­ണ്ടാണ് പ്രളയത്തിന് കാ­രണമാ­യത് എന്ന അഭി­പ്രാ­യത്തോട് എനി­ക്ക് യോ­ജി­പ്പി­ല്ല.അണക്കെ­ട്ടു­കൾ ഉൾ­പ്പെ­ടു­ന്ന പ്രദേ­ശത്തെ­ അതി­വൃ­ഷ്ടി­യും തൽ­ഫലമാ­യു­ണ്ടാ­യ വെ­ള്ളത്തി­ന്റെ­ ആധി­ക്യത്തെ­ തടഞ്ഞു­ നി­ർ­ത്താൻ കഴി­യാ­തെ­ പോ­യ അണക്കെ­ട്ടു­കളു­ടെ­ അശാ­സ്ത്രീ­യ നി­ർ­മ്മി­തി­യും പ്രളയത്തി­ന്റെ­ കാ­ഠി­ന്യത്തിന് ആക്കം കൂ­ട്ടി­ എന്ന് വേ­ണം കരു­താൻ. കേ­രളം കണ്ട ഈ മഹാ­ പ്രളയം ഒരു­ മനു­ഷ്യ നി­ർ­മ്മി­ത പ്രളയം തന്നെ­യാണ്. ജലശ്രോ­തസു­കളെ­യെ­ല്ലാം നിർജീ­വങ്ങളാ­ക്കി­ അവി­ടെ­യൊ­ക്കെ­ രമ്യ ഹർ­മ്മങ്ങളും റി­സോ­ർ­ട്ടു­കളും പഞ്ച നക്ഷത്ര ഹോ­ട്ടലു­കളും നി­ർ­മ്മി­ക്കപ്പെ­ട്ടപ്പോൾ പ്രകൃ­തി­യോട് നാം കാ­ട്ടി­യ വലി­യൊ­രു­ വി­കൃ­തി­യാ­യി­ അത് പരി­ണമി­ച്ചു­. ലക്ഷക്കണക്കിന് കു­ടുംബങ്ങൾ ഇന്നും ദു­രി­താ­ശ്വാ­സ ക്യാ­ന്പു­കളിൽ തന്നെയാണ്. ക്വാ­റി­കളു­ടെ­ അതി­ പ്രസരവും മണൽ ഖനനവും നി­യന്ത്രണ വി­ധേ­യമാ­ക്കി­യി­ല്ലെ­ങ്കിൽ ഇനി­യും നി­യന്ത്രി­ക്കാ­നാ­കാ­ത്ത വി­ധത്തിൽ മലവെ­ള്ളപ്പാ­ച്ചിൽ ഉണ്ടാ­യേ­ക്കാം. നദീ­ജല സംരക്ഷണ പദ്ധതി­കൾ ജന പങ്കാ­ളി­ത്തത്തോ­ടെ­ നടപ്പി­ലാ­ക്കു­ക, ഗാ­ഡ്ഗിൽ കമ്മീ­ഷൻ റി­പ്പോ­ർ­ട്ടിൽ പറഞ്ഞത് പ്രകാ­രമു­ള്ള പ്രവർ­ത്തി­കൾ വഴി­ ദൈ­വത്തി­ന്റെ­ സ്വന്തം നാ­ടി­നെ­ സംരക്ഷി­ക്കാം...

വി­നോദ് വളയം

നമ്മു­ടെ­ രാ­ജ്യം കണ്ടതിൽ വെ­ച്ച് ഏറ്റവും വലി­യ പ്രളയമാണ് നമ്മു­ടെ­ ഈ കൊ­ച്ചു­ കേ­രളത്തിൽ സംഭവി­ച്ചത്. നമു­ക്കറി­യാം നൂ­റ്റാ­ണ്ടു­കൾ­ക്കു­ മു­ന്പ് മാ­ത്രമാണ് ചരി­ത്രത്തിൽ ഇതു­പോ­ലു­ള്ള സംഭവങ്ങൾ ഉണ്ടാ­യത്. ഇപ്പോൾ ഉണ്ടാ­യ പ്രളയത്തിന് ഉത്തരവാ­ദി­ അണക്കെ­ട്ടു­കൾ തു­റന്നു­വി­ട്ട ഭരണ സംവി­ധാ­നമോ­, വൈ­ദ്യു­തി­ വകു­പ്പി­ന്റെ­ പി­ടി­പ്പു­കേ­ടോ­ അല്ല, മറി­ച്ച് മനു­ഷ്യൻ തന്നെ­ പ്രകൃ­തി­യോട് ചെ­യ്ത ക്രൂ­രതയു­ടെ­ ഫലമാണ് എന്നാണ് എന്റെ­ അഭി­പ്രാ­യം. അതി­നു­ ഭരണ സംവി­ധാ­നത്തെ­ പഴി­ ചാ­രി­യി­ട്ട് യാ­തൊ­രു­ കാ­ര്യവു­മി­ല്ല. അണക്കെ­ട്ടു­കൾ തു­റന്നു­ വി­ടാ­നു­ള്ള ഒരു­ പ്രത്യേ­ക പരി­ധി­ നി­ശ്ചയി­ച്ചി­ട്ടു­ണ്ടെ­ന്ന് അതു­മാ­യി­ ബന്ധപ്പെ­ട്ട സർ­ക്കാർ സംവി­ധാ­നം നേ­രത്തെ­ തന്നെ­ പറഞ്ഞി­ട്ടു­ള്ളതാ­ണ്. അണക്കെ­ട്ടി­ന്റെ­ വൃ­ഷ്ടി­പ്രദേ­ശത്തെ­ മഴ കൂ­ടി­യ അളവിൽ ആയപ്പോൾ തന്നെ­ അണക്കെ­ട്ടു­കൾ തു­റന്നു­ വി­ടാ­നു­ള്ള സംവി­ധാ­നങ്ങളും ചെ­യ്തു­ എന്ന് മാ­ത്രം. നമു­ക്കറി­യാം കേ­രളത്തിൽ മഴ പെ­യ്തൊ­ഴു­കു­ന്ന വെ­ള്ളം നി­മി­ഷ നേ­രം കൊ­ണ്ട് തന്നെ­ കടലി­ലേ­യ്ക്ക് ഒഴു­കി­പ്പോ­കു­ന്ന സംവി­ധാ­നമാണ് കാ­ണപ്പെ­ടു­ന്നത്. അതു­കൊ­ണ്ട് തന്നെ­ വർ­ദ്ധി­ച്ചു­ വരു­ന്ന വൈ­ദ്യു­തി­ ആവശ്യങ്ങൾ­ക്ക് ജലശ്രോ­തസ്സു­കൾ നി­ലനി­ർ­ത്തി­ അണക്കെ­ട്ടു­കളിൽ വെ­ള്ളം ശേ­ഖരി­ക്കാ­തെ­ കഴി­യു­കയു­മി­ല്ല. പക്ഷെ­ ആർ­ത്തു­ലച്ചു­ പെ­യ്ത മഴ അണക്കെ­ട്ടി­ന്റെ­ വൃ­ഷ്ടി­പ്രദേ­ശത്തും പു­റത്തും നി­ർ­ത്താ­തെ­ പെ­യ്തപ്പോൾ മനു­ഷ്യൻ തടഞ്ഞു­വെ­ച്ച, മനു­ഷ്യൻ ഉണ്ടാ­ക്കി­യ പ്രകൃ­തി­ ചൂ­ഷങ്ങളു­ടെ­ ഫലമാ­യി­ അവയു­ടെ­ സ്വാ­ഭാ­വി­ക ഒഴു­ക്കു­കൾ­ക്ക് തടസ്സം നേ­രി­ട്ടപ്പോൾ അത് പ്രളയമാ­യി­ പരി­ണമി­ക്കു­കയാ­യി­രു­ന്നു­. തക്ക സമയത്തു­ ഒരു­ യന്ത്രം പോ­ലെ­ പ്രവർ­ത്തി­ച്ച ഭരണ കൂ­ടത്തി­ന്റെ­ നി­ലപാ­ടു­കളാണ് നാ­ശനഷ്ടങ്ങളെ­ ഇത്രയെ­ങ്കി­ലും പി­ടി­ച്ചു­ നി­ർ­ത്തി­യത് എന്ന് തന്നെ­ പറയാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed